തൊടുപുഴ : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തൊടുപുഴ അച്ചന്‍കവല ചെമ്മനംകുന്നേല്‍ ലക്ഷ്മി (79) ആണ് മരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 44 ആയി.
വെള്ളിയാഴ്ചയാണ് ലക്ഷ്മിയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച കോവിഡ് പോസിറ്റീവാണെന്ന പരിശോധന ഫലം പുറത്ത് വന്നു. മൂത്രാശയ സംബന്ധമായ രോഗത്തിന്റെ ചികിത്സയ്ക്കാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. ഇതേ അസുഖം മൂര്‍ച്ഛതിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കാരം നടത്തി.