ശക്തമായ മഴ : കോതമംഗലത്ത് ഉരുള്‍പൊട്ടി ; രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ഫയര്‍ഫോഴ്‌സ് വാഹനം വെള്ളത്തില്‍ മുങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അതിശക്തമായ മഴ. എറണാകുളം ജില്ലയുടെ  കിഴക്കന്‍ മേഖലയില്‍ ഉരുള്‍പൊട്ടി. കോതമംഗലത്ത് മാമലക്കണ്ടത്തും ഉരുളന്‍തണ്ണിയിലും വനത്തിലുമാണ് കനത്തമഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടിയത്. സമീപ പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. ഉരുളന്‍തണ്ണിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ഫയര്‍ഫോഴ്‌സ് വാഹനം വെള്ളത്തില്‍ മുങ്ങി. ഉരുളന്‍തണ്ണി ഭാഗത്ത് നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. സാധന സാമഗ്രികള്‍ ഒഴുകിപ്പോയി. ഇന്ന് മൂന്നു മണി മുതല്‍ പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ട്.

അതേസമയം പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് ആനമൂളിയില്‍ ശക്തമായ മഴയില്‍ വലിയ നാശനഷ്ടം ഉണ്ടായി. മലവെള്ളപ്പാച്ചിലില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. ഇവിടെ പല വീടുകളിലും വെള്ളം കയറി. ആനമൂളിയില്‍ വിജയന്‍ പൊട്ടിക്കല്‍, വില്ലന്‍ സെയ്ദ് എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...