ലോകം പ്രതീക്ഷയോടെ കാത്തിരുന്ന അത്ഭുത മരുന്നിന്റെ ആദ്യ പരീക്ഷണം വിജയത്തില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ലോകം പ്രതീക്ഷയോടെ കാത്തിരുന്ന അത്ഭുത മരുന്നിന്റെ ആദ്യ പരീക്ഷണം വിജയത്തില്‍. കൊറോണ വൈറസിനെതിരെ ഓക്സ്‌ ഫോഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി.

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായാണ് വാക്സിന്‍ വികസിപ്പിച്ചത്. മരുന്നു സുരക്ഷിതമാണെന്ന് ആദ്യഘട്ട പരീക്ഷണത്തില്‍ തെളിഞ്ഞുവെന്നും പരീക്ഷണത്തിനു വിധേയരായവരില്‍ വൈറസിനെതിരായ ആന്റിബോഡി ഉല്‍പാദിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറസിനെതിരെ ഇത് എത്രത്തോളം ഫലപ്രദമാണെന്നറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. നിലവില്‍ ഓക്‌സ്ഫഡ് കോവിഡ്-19 വാക്‌സിന്‍ ട്രയലിന്റെ ഒന്ന്, രണ്ട് ഘട്ടങ്ങളുടെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാക്‌സിന്‍ സുരക്ഷിതവും രോഗപ്രതിരോധശേഷി ഉയര്‍ത്താന്‍ സഹായിക്കുന്നതുമാണെന്നാണ് മെഡിക്കല്‍ ജേര്‍ണല്‍ ദി ലാന്‍സെറ്റിന്റെ ചീഫ് എഡിറ്റര്‍ പ്രതികരിച്ചത്.

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...