കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്. കർഷകർക്ക് വേണ്ട പണത്തിൽ ഭൂരിഭാഗവും നൽകി കഴിഞ്ഞു. ബാക്കി നൽകാൻ ഉള്ളത് ഉത്രാട ദിനത്തിൽ തന്നെ കൊടുത്തുതീർക്കും. ബാങ്കുകൾ മുഖേന അയക്കുമ്പോൾ ഉള്ള സാങ്കേതിക കാലതാമസം മാത്രമേ ഉണ്ടായിട്ടുള്ളൂ. വാർത്തയുടെ ഉറവിടം മനസ്സിലായി. അത് വകുപ്പിനുള്ളിൽ നിന്ന് തന്നെയാണ്. വകുപ്പിന് ടോർപ്പിഡോ ചെയ്യുന്ന രീതി വെച്ചു പൊറുപ്പിക്കില്ല. ആപ്പിലൂടെ മാത്രമല്ല, മുൻപത്തെ പോലെ കൃഷി ഓഫീസിൽ നിന്നും പണം വാങ്ങാൻ ഇപ്പോഴും സാധിക്കുമെന്നും മന്ത്രി വ്യകതമാക്കി.

അതേസമയം കൃഷിവകുപ്പിന്റെ കതിർ പദ്ധതി കർഷകർക്ക് തിരിച്ചടിയായി. ഓണ വിപണി ലക്ഷ്യമിട്ട സംസ്ഥാനത്തെ കർഷകർ പ്രതിസന്ധിയിൽ. കൃഷിവകുപ്പിന്റെ വിപണിയിൽ ഉൽപ്പന്നങ്ങൾ വിറ്റ കർഷകർക്ക് പണം ലഭിച്ചില്ലെന്നാണ് കർഷകരുടെ പരാതി. കഴിഞ്ഞവർഷം വരെ കർഷകർക്ക് കൃഷി ഓഫീസ് വഴി നേരിട്ട് ആയിരുന്നു പണം നൽകിയിരുന്നത്. ഇത്തവണ കതിർ ആപ്പ് വഴിയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കി പണം വിതരണം ചെയ്യുന്നത്. ഉൽപ്പന്നങ്ങൾ നൽകി ദിവസങ്ങൾ ആയിട്ടും ഇതുവരെ പണം ലഭിച്ചില്ലെന്ന് കർഷകർ ആരോപിച്ചു.

ആപ്പ് വേണ്ട പഴയരീതി മതിയെന്നും കർഷകർ ആവശ്യപ്പെട്ടു. നാളെ തിരുവോണം ആഘോഷിക്കാൻ ഇരിക്കെയാണ് കർഷകർക്ക് ഈ പ്രതിസന്ധി. കൃഷിവകുപ്പ് നടപ്പിലാക്കിയ കതിർ ആപ്പ് വഴി ഓൺലൈൻ വിപണി ആരംഭിച്ചെങ്കിലും വേണ്ടത്ര മുൻൊരുക്കങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തത് പ്രതിസന്ധിയായി. കർഷകർക്ക് കൃത്യമായ സേവനങ്ങളും വിപണന സൗകര്യങ്ങളും ഉറപ്പാക്കുന്നതിൽ ഈ സംവിധാനം പരാജയപ്പെട്ടു എന്ന് ആക്ഷേപമുണ്ട്. കർഷക രജിസ്ട്രേഷൻ, വിള നിരീക്ഷണം, കാർഷിക ഉപദേശങ്ങൾ എന്നിവയ്ക്കായി കൊണ്ടുവന്ന ഏകജാലക സംവിധാനമാണ് വേണ്ടത്ര ഒരുക്കങ്ങളില്ലാതെ ഓൺലൈൻ വിപണിയിലേക്ക് കടന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ റെയിൽവേ മന്ത്രിക്ക് കത്തയച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....