പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌. ചർച്ചകൾ നടക്കുമെന്ന് പറഞ്ഞതാണ്. പക്ഷെ ഏകപക്ഷീയമായി അഭിപ്രായ പ്രകടനങ്ങൾ മുന്നണിയെ സഹായിക്കുന്നതല്ല. പദവി സിപിഐക്ക് അർഹതപ്പെട്ടതാണ്. മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ് സിപിഐ. മുന്നണി എല്ലാവരും ഒരുമിച്ച് ചേരുന്നതാണ്. മുന്നണി ശക്തിപ്പെടുത്താനുള്ള നടപടികളാണ് നേതാക്കൾ സ്വീകരിക്കേണ്ടതെന്നും പി പ്രസാദ് വ്യക്തമാക്കി. ദൗർഭാഗ്യവശാൽ അങ്ങനെ ചില സംഭവങ്ങൾ ഉണ്ടാകുന്നില്ല. സിപിഐയെ ഭരിച്ചിരുന്നത് രാഷ്ട്രീയം. അധികാരമോഹമല്ല. ഉപ പ്രതിപക്ഷ നേതാവ് സ്ഥാനം എന്നു പറയുന്നത് ഒരു പരിഗണനയാണ്.

പാർട്ടിയുടെ ഐക്യം സംരക്ഷിക്കുന്ന നിലപാടുകളാണ് നേതൃത്വത്തിന്റെ ഭാഗമുണ്ടാകേണ്ടത്. ദൗർഭാഗ്യവശാൽ ചില പ്രതികരണങ്ങൾ അങ്ങനെ ആകുന്നില്ല. പ്രശ്നങ്ങൾ പരിഹരിക്കുന്നത്തിന് പകരം മറ്റു തരത്തിലുള്ള ചർച്ചകളിലേക്ക് പോകുന്നത് മുന്നണിയുടെ കെട്ടുറപ്പിന് ഗുണകരമല്ല. വിഷയം സമയമെടുത്ത് ചർച്ച ചെയ്യുമെന്നാണ് എൽഡിഎഫ് കൺവീനർ അറിയിച്ചത്. അതായിരുന്നു പൊതുധാരണ. ആ ധാരണയ്ക്ക് വിരുദ്ധമായി അഭിപ്രായ പ്രകടനങ്ങൾ മുന്നണിയുടെ സാമാന്യരീതിയ്ക്ക് ഉപകരിക്കുന്നതല്ല. അവർ വലിയ നേതാക്കളാണ്. ആരെയും തിരുത്താൻ വേണ്ടി പറയുന്നതല്ല. നേതാക്കൾ ആലോചിച്ച് ചെയ്യേണ്ട കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...