രാജ്യത്ത് പ്രതിദിനം നടക്കുന്നത് 4400 ശൈശവ വിവാഹങ്ങള്‍ ; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഓരോ മിനിറ്റിലും ഇന്ത്യയില്‍ മൂന്ന് പെണ്‍കുട്ടികള്‍ വീതം നിര്‍ബന്ധിത ശൈശവ വിവാഹത്തിന് ഇരയാകുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് പ്രതിദിനം 4400 ശൈശവ വിവാഹങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വളരെ കുറച്ചുമാത്രമാണെന്നും ‘ചൈൽഡ് മാര്യേജ് ഫ്രീ ഇന്ത്യ’ (CMFI) നെറ്റ്‍വര്‍ക്കിന്‍റെ ഭാഗമായ ‘ഇന്ത്യ ചൈൽഡ് പ്രൊട്ടക്ഷൻ’ ഗവേഷക സംഘം നടത്തിയ പഠനത്തില്‍ പറയുന്നു. ഓരോ മിനിറ്റിലും മൂന്നു പെണ്‍കുട്ടികള്‍ വീതം ശൈശവ വിവാഹത്തിന് ഇരയാകുന്നുണ്ടെങ്കിലും 2022ലെ കണക്കനുസരിച്ച് രാജ്യവ്യാപകമായി പ്രതിദിനം മൂന്ന് കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്. മിക്ക കേസുകളിലും വരന്‍റെ പ്രായം 21ന് മുകളിലായിരുന്നു. 2011 ലെ സെൻസസ്, നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB), നാഷണൽ ഫാമിലി ഹെൽത്ത് സർവേ-5 (2019-21) എന്നിവയിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം 2018-2022 കാലയളവില്‍ 3,863 ശൈശവ വിവാഹങ്ങളാണ് നടന്നിരിക്കുന്നത്. എന്നാൽ, പഠനം ചൂണ്ടിക്കാണിക്കുന്നതുപോലെ, സെൻസസ് കണക്കുകൾ പ്രകാരം, ഓരോ വർഷവും 16 ലക്ഷം ശൈശവ വിവാഹങ്ങൾ നടക്കുന്നു. 2021-22 നും 2023-24 നും ഇടയിൽ അസമിലെ 20 ജില്ലകളിലെ 1,132 ഗ്രാമങ്ങളിലായി ശൈശവ വിവാഹത്തിൽ 81% കുറവുണ്ടായതായും പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ശൈശവ വിവാഹങ്ങൾക്കെതിരെ അസം സർക്കാർ നടത്തിയ കർശന നടപടികളുടെ പശ്ചാത്തലത്തിലാണ് ഈ ഗ്രാമങ്ങളിൽ സർവേ നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ വീണ്ടും ആക്രമണം ; എണ്ണക്കപ്പലിന് തീപിടിച്ചു

0
ദുബായ്: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും അജ്ഞാത ആക്രമണം ഉണ്ടായതായി...

എഴുത്തുകാരനും നാടകപ്രവർത്തകനുമായ ടി.കെ.ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു

0
കണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന പ്രശസ്ത എഴുത്തുകാരൻ ടി.കെ.ഡി....

ഓണക്കാലത്തെ മദ്യവിൽപന : ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയുടെ മദ്യം

0
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധനവ്. ഉത്രാടം വരെയുള്ള എട്ട്...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ

0
തൃശൂർ: കുന്നംകുളത്ത് കാപ്പ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ...