പാലക്കാട് : ചാവടിയൂരില്‍ മരണാനന്തര ചടങ്ങിനെത്തിയ 45കാരനെ കുത്തികൊലപ്പെടുത്തി. ഷോളയൂര്‍ തെക്കേ ചാവടിയൂരില്‍ മണിയാണ് കൊല്ലപ്പെട്ടത്. അട്ടപ്പാടിയിലെ കോഴിക്കൂടം ഊര് നിവാസിയായ പഴനിയുടെ അക്രണത്തിലാണ് മണി കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പഴനിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.
മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. നേരത്തെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മണിയും പഴനിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പിന്നാലെയാണ് ചാവടിയൂരില്‍ മരണാനന്തര ചടങ്ങിനിടെ കൊലപാതകം നടന്നത്.