പത്തനംതിട്ട : ജില്ലയില്‍ നിന്ന് ഛത്തീസ്ഗഡിലേക്കു മടങ്ങുന്ന 47 തൊഴിലാളികളെ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ടു കെഎസ്ആര്‍ടിസി ബസുകളില്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലേക്ക് അയച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ എത്തിച്ച് സ്‌ക്രീനിങ് നടത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. ഉച്ചയ്ക്ക് 12 മണിയോടെ ഭക്ഷണ കിറ്റും നല്‍കി തിരുവനന്തപുരത്തേക്ക് യാത്രയാക്കി.
ജില്ലാ ലേബര്‍ ഓഫീസര്‍ ടി. സൗദാമിനി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ബി. രാധാകൃഷ്ണന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീകുമാര്‍, പത്തനംതിട്ട അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ജി. സുരേഷ്, മല്ലപ്പള്ളി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ എം.എസ്. സുരേഷ്, ഗ്രേഡ് ഒന്ന് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ആര്‍ രജിത, ജൂനിയര്‍ സൂപ്രണ്ട് ടി.ആര്‍.ബിജുരാജ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.