ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലക്കാരായ 80 പേര്‍ ട്രെയിനിലെത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രത്യേക ട്രെയിനില്‍ ശനിയാഴ്ച്ച  രാത്രിയോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പത്തനംതിട്ട ജില്ലക്കാരായ 80 പേരെത്തി. എറണാകുളം, കോട്ടയം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകളില്‍ ഇറങ്ങിയ ഇവരില്‍ 73 പേരെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി.

ശനിയാഴ്ച്ച  വൈകിട്ട് ആറിന് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ട്രെയിനില്‍ നിന്ന് പത്തനംതിട്ട ജില്ലക്കാരായ അഞ്ചു സത്രീകളും രണ്ടു പുരുഷന്‍മാരും അടക്കം ഏഴു പേര്‍ ഇറങ്ങി. ഇവരെല്ലാം ടാക്‌സികളില്‍ വീടുകളില്‍ എത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു.

ട്രെയിന്‍ രാത്രി 8.30ന് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പത്തനംതിട്ട ജില്ലക്കാരായ 27 സ്ത്രീകളും 34 പുരുഷന്‍മാരും 11 കുട്ടികളും അടക്കം 72 പേര്‍ ഇറങ്ങി. ഇവരെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ രാത്രി 11 ഓടെ പത്തനംതിട്ടയിലെത്തിച്ചു. 72 പേരെയും കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. ഈ ട്രെയിനില്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇറങ്ങിയത് പത്തനംതിട്ട ജില്ലക്കാരനായ ഒരാളാണ്. ഇയാളെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...