അഞ്ചു വിമാനങ്ങളിലായി ജില്ലക്കാരായ 65 പ്രവാസികള്‍ കൂടി എത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവനന്തപുരം, കൊച്ചി ,കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി ശനിയാഴ്ച്ച വൈകിട്ടോടെ പത്തനംതിട്ട ജില്ലക്കാരായ 65 പ്രവാസികള്‍ കൂടി എത്തി. ഇവരില്‍ 37 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി.

ദുബായ് – തിരുവനന്തപുരം വിമാനത്തില്‍ ജില്ലക്കാരായ പത്ത് സ്ത്രീകളും 12 പുരുഷന്‍മാരും മൂന്നു കുട്ടികളും അടക്കം 25 പേരാണ് എത്തിയത്. ഇവരില്‍ 16 പേരെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. മൂന്നു ഗര്‍ഭിണികള്‍ അടക്കം ഒന്‍പതു പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു.

മസ്‌ക്കറ്റ് – തിരുവനന്തപുരം വിമാനത്തില്‍ 12 സ്ത്രീകളും 11 പുരുഷന്‍മാരും എട്ട് കുട്ടികളും അടക്കം ജില്ലക്കാരായ 31 പേരാണ് എത്തിയത്. ഇവരില്‍ 12 പേരെ കോവിഡ് കെയര്‍ സെന്ററുകളിലും മൂന്ന് ഗര്‍ഭിണികള്‍ അടക്കം 19 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

സിംഗപ്പൂര്‍ – കൊച്ചി വിമാനത്തില്‍ ജില്ലക്കാരായ ഏഴു പേര്‍ എത്തി. പുരുഷന്‍മാരായ ഈ ഏഴുപേരെയും കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

മസ്‌ക്കറ്റ് – കൊച്ചി വിമാനത്തില്‍ ജില്ലയില്‍ നിന്നുള്ള ഒരാളാണ് ഉണ്ടായിരുന്നത്. ഇദ്ദേഹത്തെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി.

അബുദാബി – കണ്ണൂര്‍ വിമാനത്തില്‍ ജില്ലക്കാരായ ഒരാളാണ് ഉണ്ടായിരുന്നത്. ഇയാളെ കോവിഡ് കെയര്‍ സെന്ററിലാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...