തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന് പ്രഖ്യാപനം

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ ക്യാമ്പിലേക്ക് തിരിച്ചെത്തി. പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിൽ ചേർന്ന് മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ ഈ പിൻമാറ്റം. നോർത്ത് 24 പർഗാനാസിലെ അംദംഗ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയായ താൻ എപ്പോഴും മമത ബാനർജിക്കൊപ്പമായിരുന്നുവെന്നും അവിടെ തന്നെ തുടരുമെന്നും വ്യക്തമാക്കി.മമത ബാനർജിയുടെ നേതൃത്വത്തിൽ തന്നെയാണ് പ്രവർത്തിക്കുക എന്ന് പറഞ്ഞാണ് തന്നെ വിമത വിഭാഗം കൊണ്ടുപോയതെന്ന് കാസിം വെളിപ്പെടുത്തി. എന്നാൽ പിന്നീടാണ് യാഥാർത്ഥ്യം മനസ്സിലായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഒരു രേഖയിൽ ഒപ്പിടാനാണ് ഞങ്ങളോട് ആവശ്യപ്പെട്ടത്. ആ ഒപ്പ് ദീദിയുടെ അടുക്കൽ എത്തുമെന്നും പറഞ്ഞിരുന്നു. ഞങ്ങൾ എപ്പോഴും ദീദിക്കൊപ്പമുണ്ട്. എന്നാൽ വിമത ക്യാമ്പിൽ എത്തിയപ്പോൾ അവിടെ ദീദിയെക്കുറിച്ച് ഒരു പരാമർശവും ഉണ്ടായിരുന്നില്ല. ദീദിയാണ് ഞങ്ങൾക്ക് എല്ലാം. അവരാണ് ടിക്കറ്റ് തന്ന് ഞങ്ങളെ നിയമസഭയിലേക്ക് അയച്ചത്. അവരുടെ ചിത്രം കാണിച്ചാണ് ഞങ്ങൾ വോട്ട് ചോദിച്ചതും വിജയിച്ചതും” എന്ന് കാസിം സിദ്ദിഖി പറഞ്ഞു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...