ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ 4 ജി ഇന്‍റര്‍നെറ്റ് നിരോധനം ജനുവരി എട്ട് വരെ നീട്ടി. ഗണ്ടര്‍ബാല്‍, ഉദംപൂര്‍ ജില്ലകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഇന്‍റര്‍നെറ്റ് വേഗത 2 ജിയിലേക്ക് പരിമിതപ്പെടുത്തുമെന്ന് ഭരണകൂടം അറിയിച്ചു. ഇന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു .
ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് മേഖലയിലെ സുരക്ഷ കണക്കിലെടുതാണ് ഓഗസ്റ്റ് മുതല്‍ ജമ്മു കാശ്മീരില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തി വെച്ചത്.