ജനങ്ങളെ ദ്രോഹിച്ചാല്‍ 10 അടി താഴ്ചയില്‍ അടക്കം ചെയ്യും ; മാഫിയ സംഘങ്ങള്‍ക്ക് അന്ത്യശാസനവുമായി ശിവരാജ് സിംഗ് ചൗഹാന്‍

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : മാഫിയ സംഘങ്ങള്‍ക്ക് അന്ത്യശാസനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. താന്‍ അപകടകരമായ മാനസികാവസ്ഥയിലാണെന്നും  ഗൂണ്ടകളും മാഫിയകളും മര്യാദക്കാരാകണമെന്നും  അതിനു തയ്യാറല്ലെങ്കില്‍  സംസ്ഥാനം വിട്ടുപോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇനിയും ജനങ്ങളെ ദ്രോഹിച്ചാല്‍ 10 അടി താഴ്ചയില്‍ അടക്കം ചെയ്യാന്‍ മടിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. മയക്കുമരുന്ന് മാഫിയ, ഭൂമാഫിയ, ചിട്ടി മാഫിയ, ഗുണ്ടകള്‍ എന്നിവരെ വെറുതേ വിടില്ല. സംസ്ഥാനത്തെ മയക്കുമരുന്ന് പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര വകുപ്പുകളുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നും ഹൊഷാങ്ബാദിലെ ഒരു ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങള്‍ക്ക് സ്വസ്ഥതയും സമാധാനവുമാണ് വേണ്ടത്. അതിനാണ് ഭരണാധികാരികള്‍ ശ്രമിക്കുകയെന്നും ചൗഹാന്‍. സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ നിയമം അനുസരിക്കുന്ന പൗരന്മാര്‍ക്ക് പൂക്കളേക്കാള്‍ മൃദുവാണെന്നും തിന്മയുള്ളവര്‍ക്ക് ഇടിമിന്നലിനെക്കാള്‍ മാരകമാണെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...