Tuesday, April 15, 2025 8:46 am

വീട്ടില്‍ അതിക്രമിച്ച്‌ കയറി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ച് യുവാക്കള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

അയിരൂര്‍ : വീട്ടില്‍ അതിക്രമിച്ച്‌ കയറി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ച് യുവാക്കള്‍ അറസ്റ്റില്‍. ചെമ്മരുതി ചാവടിമുക്കിന് സമീപം കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. നടയറ കുന്നില്‍ വീട്ടില്‍ നിന്നു ആറ്റിങ്ങല്‍ എല്‍എംഎസ് ചിത്തിര നിവാസില്‍ വാടകയ്ക്കു താമസിക്കുന്ന റമീസ് (24), ചെമ്മരുതി മുട്ടപ്പലം ചാവടിമുക്ക് സെമീന മന്‍സിലില്‍ മുനീര്‍ (24), വര്‍ക്കല നടയറ ബംഗ്ലാവില്‍ നസീര്‍ മന്‍സിലില്‍ അമീര്‍ ഖാന്‍ (24), കൊട്ടിയം പേരയം വയലില്‍ പുത്തന്‍വീട്ടില്‍ നിന്നു, ചെമ്മരുതി മുട്ടപ്പലം നടയറ കുന്നില്‍ താമസിക്കുന്ന അഷീബ് (23), ചിറയിന്‍കീഴ് ശാര്‍ക്കര പുതുക്കരിയില്‍ അജയകുമാര്‍ (24) എന്നിവരെയാണ് അയിരൂര്‍ പോലീസ് എസ്‌എച്ച്‌ഒ വി.കെ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കേസിലെ ഒന്നാം പ്രതിയായ റമീസ്, പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ മറ്റു കൂട്ടുകാരെ കൂടി വിളിക്കുകയായിരുന്നു. ഇവരുടെ സഹായത്താല്‍ റമീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. പ്ലസ് ടുവിന് പഠിക്കുന്ന ഈ പെണ്‍കുട്ടിയുമായി താന്‍ പ്രണയത്തിലാണെന്നും ‘കാമുകി’യെ ഇറക്കി വിടണമെന്നും ആവശ്യപ്പെട്ടായിരുന്നു സംഘം വീട്ടിലെത്തിയത്. മാരകായുധങ്ങളുമായി ബൈക്കുകളില്‍ എത്തിയ സംഘം വീടിന്റെ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. വീട്ടുകാര്‍ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. ഇതോടെ, ഇവര്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ ചവിട്ടി പൊളിക്കാന്‍ ശ്രമിക്കുകയും മുറികളുടെ ജനല്‍ പാളികളുടെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയും ചെയ്തു.

ബഹളം കേട്ട് നാട്ടുകാരെത്തിയെങ്കിലും അവരെയും ആയുധം കാട്ടി സംഘം ഭീഷണിപ്പെടുത്തി. തുടര്‍ന്ന്, വീടിന്റെ പിറകിലെ വാതില്‍ പൊളിച്ചു അകത്തു കയറി. പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മയെയും മര്‍ദ്ദിച്ച ശേഷം പെണ്‍കുട്ടിയുമായി കടന്നുകളയുകയായിരുന്നു. വീട്ടുകാര്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. അന്വേഷണത്തില്‍ പെണ്‍കുട്ടി റമീസുമായി പ്രണയത്തിലാണെന്ന് വ്യക്തമായി. ഇതോടെ അറസ്റ്റിലായ റമീസിനൊപ്പം സ്റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ രണ്ട് വീട്ടുകാരും തയ്യാറായില്ല. ഒടുവില്‍, തിരുവനന്തപുരം മഹിളാ മന്ദിരത്തിലേക്ക് പെണ്‍കുട്ടിയെ മാറ്റി. തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനും വീടുകയറി ആക്രമിച്ചതിനുമാണ് റമീസ് അടക്കമുള്ള പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാസർഗോഡ് തമിഴ്നാട് സ്വദേശി തിന്നർ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

0
കാസർകോഡ്: ബേഡകത്ത് തമിഴ്നാട് സ്വദേശി തിന്നർ ഒഴിച്ച് തീ കൊളുത്തിയ യുവതി...

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്

0
വാഷിംഗ്ടണ്‍: ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്...

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വിലങ്ങാട് നിർമാണ പ്രവർത്തികൾക്ക് വിലക്ക് ഏർപ്പെടുത്തി

0
കോഴിക്കോട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ കോഴിക്കോട് വിലങ്ങാട് നിർമാണ പ്രവർത്തികൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ...

മുര്‍ഷിദാബാദ് സംഘര്‍ഷം ; അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍

0
മുര്‍ഷിദാബാദ് : വഖഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ ഉണ്ടായ...