ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഈമാസം നിരവധി 5ജി ഫോണുകൾ 15,000 രൂപയിൽ താഴെ വിലയിൽ ലോഞ്ച് ചെയ്തു. കുറഞ്ഞ വിലയിൽ ഒരു 5ജി സ്വന്തമാക്കനുള്ള അവസരം ഈ ഫോണുകൾ സാധാരണക്കാർക്ക് നൽകുന്നുണ്ട്. ബജറ്റ് വിലയിൽ എത്തുന്നുവെങ്കിലും മികച്ച ഫീച്ചറുകളാണ് ഇവയിലുള്ളത്. ഇന്ത്യൻ കമ്പനിയായ ലാവയും വിവിധ ചൈനീസ് കമ്പനികളും പുതിയ 5ജി ഫോൺ ബജറ്റ് വിലയിൽ ഇറക്കിയിട്ടുണ്ട്. ഇത് കൂടാതെ ചില 5ജി സ്മാർട്ട്ഫോണുകളുടെ വിലയും കുറഞ്ഞിട്ടുണ്ട്. അതിനാൽ ഒരു 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്ന മികച്ച 5 ഓപ്ഷനുകൾ ഇവിടെ പരിചയപ്പെടാം.
ലാവ സ്റ്റോം 5G: കഴിഞ്ഞ ദിവസമാണ് ലാവ ഈ ഫോൺ ഇന്ത്യയിൽ പുറത്തിറക്കിയത്. 8ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഒറ്റ കോൺഫിഗറേഷനിലാണ് ലാവ സ്റ്റോം 5ജി ലോഞ്ച് ചെയ്തിരിക്കുന്നത്. 13,499 രൂപയാണ് വിലയെങ്കിലും ലോഞ്ച് ഓഫറിന്റെ ഭാഗമായി 11,999 രൂപയ്ക്ക് ഇപ്പോൾ വാങ്ങാനാകും. 120 ഹെർട്‌സ് റിഫ്രഷ് റേറ്റ്, 6.78 ഇഞ്ച് എഫ്‌എച്ച്‌ഡി+ ഡിസ്‌പ്ലേ, മീഡിയടെക് ഡിമെൻസിറ്റി 6080 പ്രോസസർ, 50 എംപി പ്രൈമറി ക്യാമറ, 8എംപിയുടെ സെക്കൻഡറി ക്യാമറ, 16 എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് ഇതിൽ വരുന്നത്. കൂടാതെ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് റീഡർ, ഫേഷ്യൽ അൺലോക്ക്, 33W ഫാസ്റ്റ് ചാർജിംഗുള്ള 5000 mAh ബാറ്ററി തുടങ്ങി മികച്ച ഫീച്ചറുകളും
ഇതിലുണ്ട്.
റിയൽമി സി67 5ജി (Realme C67 5G): റിയൽമിയുടെ സി സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആണ് റിയൽമി സി67 5ജി. 5G കണക്റ്റിവിറ്റിയുമായി വരുന്ന ലൈനപ്പിലെ ആദ്യ ഫോൺ എന്ന പ്രത്യേകതയുമുണ്ട്. റിയൽമി C67 5ജിയുടെ 4GB+ 128GB മോഡലിന് 13,999 രൂപയും 6GB + 128GB മോഡലിന് 14,999 രൂപയുമാണ് വില. 120Hz വരെ റിഫ്രഷ് റേറ്റ്, 6.72 ഇഞ്ച് FHD+ IPS LCD ഡിസ്പ്ലേ, മീഡിയടെക് ഡിമെൻസിറ്റി 6100+ ചിപ്സെറ്റ്, 5G, 50MP പ്രൈമറി ക്യാമറ, 2MP പോർട്രെയ്റ്റ് ക്യാമറ, 8 എംപി ഫ്രണ്ട് ക്യാമറ, 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി എന്നിവയൊക്കെയാണ് റിയൽമി സി67 5ജിയുടെ പ്രധാന ഫീച്ചറുകൾ.
പോക്കോ എം6 പ്രോ 5ജി (Poco M6 Pro 5G): 10,999 രൂപയ്ക്ക് വാങ്ങാൻ സാധിക്കുന്ന 5ജി സ്മാർട്ട്ഫോണാണ് ഇത്. 6.71-ഇഞ്ച് FHD+ ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റേറ്റ്, 4nm സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്സെറ്റ്, 6GB റാം, 128GB ഇന്റേണൽ സ്റ്റോറേജ്, IP53 റേറ്റിങ് എന്നിവ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, 50 എംപി പ്രൈമറി സെൻസർ ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 8 എംപി ഫ്രണ്ട് ക്യാമറയും ബജറ്റ് വിലയിൽ ഈ പുതിയ പോക്കോ 5ജി സ്മാർട്ട്ഫോൺ നൽകുന്നുണ്ട്. 18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000 mAh ബാറ്ററിയാണ് ഇതിലുള്ളത്.
സാംസങ് ഗാലക്സി എം14 5ജി (Samsung Galaxy M14 5G): ഈ സാംസങ് 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ ബജറ്റ് വിലയിൽ സ്വന്തമാക്കാവുന്ന ഏറ്റവും മികച്ച ഓപ്ഷനുകളിലൊന്നാണ്. 14,490 രൂപയായിരുന്നു ഗാലക്സി എം14 5ജിയുടെ മുൻ വില. എന്നാൽ ഇപ്പോൾ സാംസങ് ഇന്ത്യയുടെ വെബ്സൈറ്റിൽ ഡിസ്കൗണ്ട് സഹിതം 12,490 രൂപയ്ക്ക് എം14 ലിസ്റ്റ് ചെയ്തിരിക്കുന്നു. 6.6 ഇഞ്ച് എഫ്‌എച്ച്‌ഡി+ ഐപിഎസ് എൽസിഡി ഡിസ്‌പ്ലേ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്, മാലി ജി68 ജിപിയുവിനൊപ്പം എക്‌സിനോസ് 1330 ഒക്ടാ-കോർ ചിപ്സെറ്റ്, 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവ ഈ 5ജി ഫോണിൽ സാംസങ് വാഗ്ദാനം ചെയ്യുന്നു. 50 എംപി പ്രധാന ക്യാമറ, 2 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ സെൻസർ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്. 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,000 mAh ബാറ്ററിയും ഈ ഫോണിന്റെ നേട്ടമാണ്.
റെഡ്മി 12 5 ജി(Redmi 12 5G): 11,999 രൂപവിലയിൽ വാങ്ങാൻ ലഭ്യമായിട്ടുള്ള ഈ 5ജി സ്മാർട്ട്ഫോൺ 6.79-ഇഞ്ച് FHD+ 90Hz LCD ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റേറ്റ്, സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്സെറ്റ്, 8GB റാം, 256GB വരെ ഇന്റേണൽ സ്റ്റോറേജ് എന്നിവ വാഗ്ദാനം ചെയ്യുന്നു. ക്യാമറയുടെ കാര്യമെടുത്താൽ 50 എംപി ഡ്യുവൽ റിയർ ക്യാമറയും 8 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്. 18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി 12 5 ജിയിൽ സജ്ജീകരിച്ചിരിക്കുന്നത്. IP53 റേറ്റിങ്ങും ഉണ്ട്. ജേഡ് ബ്ലാക്ക്, മൂൺസ്റ്റോൺ സിൽവർ, പാസ്റ്റൽ ബ്ലൂ എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.