ജമ്മുകശ്മീര്‍ : കശ്മീരില്‍ ഞായറാഴ്ച അഞ്ച് ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജമ്മുകശ്മീരില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1188 ആയി. ശ്രീ മഹാരാജ ഹരി സിങ് (എസ്.എം.എച്ച്.എസ്) ആശുപത്രിയിലെ മൂന്ന് ഇഎന്‍ടി ഡോക്ടര്‍മാര്‍, എസ്.കെ.ഐ.എം.എസ് ബെമിന്‍ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍, ശ്രീനഗര്‍ സര്‍ക്കാര്‍ ദന്ത മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ എന്നിവര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. സിഡി ആശുപത്രിയിലെ മൈക്രോ ബയോളജി വിഭാഗത്തില്‍ നടത്തിയ പരിശോധനയിലാണ് ഡോക്ടര്‍മാർക്ക് രോഗം സ്ഥിരീകരിച്ചത്. ഡോക്ടര്‍മാരില്‍ അസ്ഥിരോഗ വിദഗ്ധന്‍ ഒഴികെ മറ്റ് നാല് പേരും ശ്രീനഗറില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളെ ചികിത്സിച്ചവരാണ്. കശ്മീരില്‍ ഇതുവരെ 13 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഹബ്ബ കടാല്‍ സ്വദേശിനിയായ 29 കാരിയാണ് ഒടുവില്‍ മരിച്ചത്.
കശ്മീരില്‍ ഞായറാഴ്ച അഞ്ച് ഡോക്ടർമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment