കശ്​മീരില്‍ ഞായറാഴ്ച അഞ്ച്​ ഡോക്ടർമാര്‍ക്ക്​ കൊവിഡ്​ സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ജമ്മുകശ്​മീര്‍ : കശ്​മീരില്‍ ഞായറാഴ്​ച അഞ്ച്​ ഡോക്​ടര്‍മാര്‍ക്ക്​ കൊവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ജമ്മുകശ്​മീരില്‍ കൊവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 1188 ആയി. ശ്രീ മഹാരാജ ഹരി സിങ് ​(എസ്​.എം.എച്ച്‌​.എസ്​) ആശുപത്രിയിലെ മൂന്ന്​ ഇഎന്‍ടി ഡോക്​ടര്‍മാര്‍, എസ്​.കെ.ഐ.എം.എസ്​ ബെമിന്‍ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍, ശ്രീനഗര്‍ സര്‍ക്കാര്‍ ദന്ത മെഡിക്കല്‍ കോളജിലെ ഡോക്​ടര്‍ എന്നിവര്‍ക്കാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​. സിഡി ആശുപത്രിയിലെ മൈക്രോ ബയോളജി വിഭാഗത്തില്‍ നടത്തിയ പരിശോധനയിലാണ്​ ഡോക്ടര്‍മാർക്ക്​ രോഗം സ്ഥിരീകരിച്ചത്​. ഡോക്ടര്‍മാരില്‍ അസ്ഥിരോഗ വിദഗ്ധന്‍ ഒഴികെ മറ്റ്​ നാല്​ പേരും ശ്രീനഗറില്‍ കൊവിഡ്​ ബാധിച്ച്‌​ മരിച്ചയാളെ ചികിത്സിച്ചവരാണ്​. കശ്​മീരില്‍ ഇതുവരെ 13 പേരാണ്​ കൊവിഡ്​ ബാധിച്ച്‌​ മരിച്ചത്​. ഹബ്ബ കടാല്‍ സ്വദേശിനിയായ 29 കാരിയാണ്​ ഒടുവില്‍ മരിച്ചത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....