ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത മന്ത്രി സി പി ജോണും ഉദ്യോഗസ്ഥരും പല കാര്യങ്ങളില്‍ അഭിപ്രായ ഭിന്നത ഉണ്ടായതോടെയാണ് അഴിച്ചുപണിക്ക് ഒരുങ്ങുന്നത്. ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ അടക്കം മാറ്റിയേക്കും. കമ്മീഷണര്‍ സ്വീകരിക്കുന്ന പല നിലപാടുകളിലും ഗതാഗത മന്ത്രി സി പി ജോണിന് കടുത്ത അമര്‍ഷമുണ്ട്. സമീപകാലത്തുണ്ടായ വിവാദ വിഷയങ്ങളില്‍ അടക്കം ഉദ്യോഗസ്ഥ നിലപാടുകളില്‍ മന്ത്രി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പത്തനംതിട്ടയിലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ വാഹനത്തിന് പിഴ ചുമത്തിയതും മലപ്പുറത്തെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയിലും ഗതാഗത വകുപ്പ് വലിയ രീതിയില്‍ പഴികെട്ടിരുന്നു.

വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാട് കമ്മീഷണര്‍ സ്വീകരിക്കുന്നതായും മന്ത്രിക്ക് ആക്ഷേപമുണ്ട്. ഉദ്യോഗസ്ഥരെ മാറ്റണമെന്ന കാര്യം മന്ത്രി ഉടന്‍ മുഖ്യമന്ത്രിയെ അറിയിക്കും. യുഡിഎഫ് സര്‍ക്കാരാണ് അധികാരത്തിലുള്ളതെന്ന് വകുപ്പിലെ ഉദ്യോഗസ്ഥര്‍ അറിഞ്ഞിട്ടില്ലേ എന്ന തരത്തിലുള്ള ചില അടക്കം പറച്ചിലുകളാണ് സെക്രട്ടേറിയറ്റിലുള്ളത്. മന്ത്രി പറയുന്ന കാര്യങ്ങള്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഗൗരവത്തിലെടുക്കില്ലെന്നാണ് ഉയരുന്ന മറ്റൊരു ആരോപണം. അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നു എന്ന പേരിലാണ് ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റാന്‍ നീക്കങ്ങള്‍ നടക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

ഗുജറാത്ത് വ്യാപാരിയുടെ രണ്ട് കോടിയുടെ സ്വർണ്ണവും 33.35 ലക്ഷം രൂപയും തട്ടി , രണ്ട്...

0
മുംബൈ : 67 കാരനായ സൂറത്ത് വസ്ത്ര വ്യാപാരിയാണ് മുംബൈയിൽ...

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....