ഗുജറാത്ത് വ്യാപാരിയുടെ രണ്ട് കോടിയുടെ സ്വർണ്ണവും 33.35 ലക്ഷം രൂപയും തട്ടി , രണ്ട് മലയാളികൾക്കെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

മുംബൈ : 67 കാരനായ സൂറത്ത് വസ്ത്ര വ്യാപാരിയാണ് മുംബൈയിൽ വച്ച് തട്ടിപ്പിനിരയായത്. 1.5 കിലോ സ്വർണ്ണവും 33.35 ലക്ഷം രൂപയും നഷ്ടമായതായി വ്യാപാരി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. മലപ്പുറം സ്വദേശികളായ മുഹമ്മദ് ആസിഫ്, നിയാസ് മുഹമ്മദ് എന്നിവ‍ർക്കെതിരെയാണ് പരാതി. വ്യാപാരിയുടെ മൊഴി ഇങ്ങനെ. മുഹമ്മദ് ആസിഫിൻ്റെ നിർദേശപ്രകാരം ദുബൈയിൽ നിന്നാണ് സ്വർണ്ണ കട്ടികൾ വാങ്ങിയത്. തുട‍ർന്ന് ആസിഫും സുഹൃത്ത് നിയാസ് മുഹമ്മദും വ്യാപാരിക്കൊപ്പം മുംബൈയിൽ എത്തി.

വിമാനത്താവളത്തിൽ വച്ച് സഹായിക്കാനെന്ന വ്യാജേന നിയാസ് പണവും സ്വർണ്ണവുമടങ്ങിയ ബാഗ് കൈക്കലാക്കുകയായിരുന്നു. കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കുന്നതിനിടെ നിയാസ് ബെംഗളൂരുവിലേക്കുള്ള വിമാനത്തിൽ ബാഗുമായി കടന്നുകളയുകയായിരുന്നുവെന്ന് വ്യാപാരി പരാതിപ്പെട്ടു. പരാതിയിൽ മുംബൈ സഹർ പോലീസ് അന്വേഷണം തുടങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...