108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. രോഗികളുടെ ജീവൻകൊണ്ട് പന്താടാൻ സമ്മതിക്കില്ല. അക്കാര്യം സർക്കാർ ഉറപ്പുവരുത്തുമെന്നും കെ മുരളീധരൻ പറഞ്ഞു. ഒരു കാരണവശാലും സമരം അനുവദിക്കാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. 108 ൽ പോകുന്നവർ സുഖവാസത്തിന് വരുന്നവരല്ലെന്ന് മന്ത്രി പറഞ്ഞു. ഈ മാസം 17 മുതൽ സമരം നടത്തുമെന്നാണ് കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ അറിയിച്ചിരിക്കുന്നത്. എസ്മ പ്രകാരം നടപടി സ്വീകരിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ആരോഗ്യമന്ത്രി കെ മുരളീധരൻ കത്ത് നൽകിയിരുന്നു.

സർവീസ് നടത്താതിരിക്കുന്നതും സർവീസ് തടയുന്നതും അനുവദിക്കില്ലെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര ആരോഗ്യസേവനമായ 108 ആംബുലൻസ് സർവീസ് തടസ്സപ്പെടുന്നത് രോഗികളുടെ ജീവന് തന്നെ ഗുരുതരമായ ഭീഷണിയാകുമെന്നതിനാൽ സമരം അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് സർക്കാർ. അതേസമയം സംസ്ഥാനത്ത് പകർച്ച പനി നിയന്ത്രിക്കേണ്ടത് എല്ലാവരുടെയും ചുമതലയാണെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു. സന്നദ്ധ സംഘടനകളും ഇതിനായി മുന്നോട്ട് വരണം. സർക്കാർ ബോധവത്കരണ പ്രവർത്തികൾ നടത്തുമെന്നും കെ മുരളീധരൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...