കൊല്‍ക്കത്ത: ഒരു വീട്ടിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍. രണ്ട് കുട്ടികളും രണ്ട് സ്ത്രീകളുമടക്കമുള്ള കുടുംബാംഗങ്ങളെയാണ് മരിച്ച നിലയില്‍ കണ്ടത്. സംഭവം കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്.
പശ്ചിമ ബംഗാളിലെ ദക്ഷിന്‍ ദിനാജ്പൂര്‍ ജില്ലയിലുള്ള ജമാല്‍പ്പൂര്‍ ഗ്രാമത്തിലാണ് മൃതദേഹങ്ങള്‍ കണ്ടത്. ‘ കൊലപാതകമായിട്ടാണ് സംഭവം കാണുന്നത്. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രാദമിക അന്വേഷണം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ’, പോലീസ് പറഞ്ഞു.