Thursday, July 10, 2025 9:21 am

അധികം പണം മുടക്കാതെ വാങ്ങാവുന്ന മികച്ച ബജറ്റ് 5ജി സ്മാർട്ട്ഫോണുകൾ

For full experience, Download our mobile application:
Get it on Google Play

ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ വിപണികളിലൊന്നാണ് ഇന്ത്യ. ഇവിടെ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളതാകട്ടെ 10,000 രൂപയ്ക്കും 20,000 രൂപയ്ക്കും ഇടയിൽ വിലയുള്ള സ്മാർട്ട്ഫോണുകൾക്കുമാണ്. ഈ സെഗ്മെന്റിൽ ആകർഷകമായ നിരവധി ഡിവൈസുകൾ ലഭ്യമാണ്.  4ജിയിൽ നിന്നും 5ജിയിലേക്ക് മാറുന്നവർക്ക് തിരഞ്ഞെടുക്കാൻ വില വിഭാഗത്തിൽ നിരവധി ഓപ്ഷനുകളുണ്ട്. ഇത്തരം ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.
ലാവ ബ്ലേസ് 2 5ജി
9,999 രൂപ മുതൽ വില ആരംഭിക്കുന്ന ഈ ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമൻസിറ്റി 6020 ചിപ്‌സെറ്റാണ്. ഫോണിൽ 90Hz ഐപിഎസ് എൽസിഡി സ്‌ക്രീനുണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററിയാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. 50 എംപി ഡ്യുവൽ ക്യാമറ സെറ്റപ്പ്, ഒരു ഗ്ലാസ് ബാക്ക് പാനൽ എന്നിവയും ഈ ഫോണിന്റെ പ്രത്യേകതകളാണ്. ആൻഡ്രോയിഡ് 13 ഒഎസിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.
റെഡ്മി 12 5ജി
റെഡ്മി 12 5ജി സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത് 11,999 രൂപ മുതലാണ്. മികച്ച ഡിസൈനുള്ള വില കുറഞ്ഞ ഫോണാണ് ഇത്. സെഗ്‌മെന്റിലെ ഏറ്റവും മികച്ച ചിപ്പായ സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 90Hz ഡിസ്‌പ്ലേ, 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള വലിയ 5,000 mAh ബാറ്ററി, 50 എംപി ഡ്യുവൽ ക്യാമറ സെറ്റപ്പ് എന്നിങ്ങനെയുള്ള സവിശേഷതകൾ ഈ ഡിവൈസിലുണ്ട്.
ടെക്നോ പോവ 5 പ്രോ 5ജി
14,999 രൂപ മുതൽ വില ആരംഭിക്കുന്ന ടെക്നോ പോവ 5 പ്രോ 5ജി സ്മാർട്ട്ഫോണിൽ 8 ജിബി റാമും 128 ജിബി സ്റ്റേറേജുമുണ്ട്. സെഗ്മെന്റിലെ മികച്ച പെർഫോമൻസും ഡിസൈനുമുള്ള ഫോണാണ് ഇത്. മീഡിയടെക് ഡൈമൻസിറ്റി 6080 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 120Hz എൽസിഡി ഡിസ്പ്ലെ, 68W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള വലിയ 5,000 mAh ബാറ്ററി, 50 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് എന്നിവയെല്ലാം ഫോണിന്റെ സവിശേഷതകളാണ്.
പോക്കോ എം6 പ്രോ 5ജി
പോക്കോ എം6 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത് 10,999 രൂപ മുതലാണ്. വ്യത്യസ്തമായ ഡിസൈനുമായി വരുന്ന ഫോണാണ് എങ്കിലും റെഡ്മി 12 5ജിയുടെ അതേ ഫീച്ചറുകളാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 4 ജെൻ 2 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 90Hz എൽസിഡി സ്‌ക്രീനാണുള്ളത്. ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററിയും പിന്നിൽ 50 എംപി ഡ്യുവൽ ക്യാമറ സെറ്റപ്പും കമ്പനി നൽകിയിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി ചെങ്കളം പാറമട അപകടത്തില്‍ സമഗ്ര പരിശോധനയ്ക്ക് ജില്ലാ ഭരണകൂടം

0
പത്തനംതിട്ട: കോന്നി ചെങ്കളം പാറമട അപകടത്തില്‍ സമഗ്ര പരിശോധനയ്ക്ക് ജില്ലാ ഭരണകൂടം....

പാലക്കാട് നഗരത്തിലെ ചതുപ്പിൽ യുവാവ് മരിച്ചനിലയിൽ ; സംഭവത്തിൽ സ്ത്രീയുൾപ്പെടെ രണ്ട് പേർ കസ്റ്റഡിയിൽ

0
പാലക്കാട് : നഗരമധ്യത്തിലെ ഒഴിഞ്ഞ പറമ്പിൽ യുവാവ് മരിച്ചനിലയിൽ. തമിഴ്നാട്ടിലെ കരൂർ...

വഡോദരയിൽ പുഴയ്ക്ക് കുറുകെ പാലം തകർന്ന സംഭവത്തിൽ നടന്നത് വൻ അനാസ്ഥ

0
വാഡോദര : ഗുജറാത്ത് വഡോദരയിൽ പുഴയ്ക്ക് കുറുകെ പാലം തകർന്ന സംഭവത്തിൽ...