കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ് ; എൻ ഭാസുരാം​ഗനെ ഇഡി ചോദ്യം ചെയ്യുന്നു

For full experience, Download our mobile application:
Get it on Google Play

തൃശൂർ : കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കണ്ടല ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇഡി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ. വീട്ടിലും ബാങ്കിലും റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യുന്നത്. കേസിൽ ഭാസുരാം​ഗനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എപ്പോൾ വിളിച്ചാലും ഇഡിക്ക് മുന്നിൽ ഹാജരാകാൻ തയ്യാറാണെന്ന് ഭാസുരാം​ഗൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനിടെ ബാങ്കിൽ വൻ നിക്ഷേപമുള്ള മൂന്നു പേർക്ക് ഇഡി നോട്ടീസ് നൽകുകയും ചെയ്തിരുന്നു. തട്ടിപ്പിൽ നടപടികൾ കടുപ്പിച്ച് ഇഡി ബാങ്കിലെ പരിശോധന പൂർത്തിയാക്കിയിരുന്നു. 42 മണിക്കൂർ പിന്നിട്ട പരിശോധനയാണ് ബാങ്കിൽ നടത്തിയിരുന്നത്. ബാങ്കിൽ നിന്നും തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും പിടിച്ചെടുത്തിരുന്നു. സിപിയു, ഹാർഡ് ഡിസ്ക് അടക്കമുള്ളവയും ഇഡി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതിനിടെ കഴിഞ്ഞ ദിവസം ഭാസുരാം​ഗന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. മകൻ അഖിൽജിത്തിന്റെ ആഡംബര കാറ് ഇഡി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033
dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൈദ്യുതി പ്രതിസന്ധി ; റെ​ഗുലേറ്ററി കമ്മീഷൻ യോ​ഗം ഇന്ന്

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്കിടെ റഗുലേറ്ററി കമ്മീഷൻ യോഗം ഇന്ന്. 200 മെഗാവാട്ട്...

പ്രണയ നൈരാശ്യത്തിൽ യുവതി ആത്മഹത്യ ചെയ്തു ; മൃതദേഹവുമായി ബന്ധുക്കൾ കാമുകന്റെ വീട്ടിൽ ;...

0
വിജയവാഡ : മുംബൈയിൽ ആത്മഹത്യ ചെയ്ത സോഫ്റ്റ്‌വെയർ എൻജിനീയർ അദ്ദഗല്ല കീർത്തിയുടെ...

മെക്സിക്കോ ഭൂചലനം : സുനാമി മുന്നറിയിപ്പ് ; അയൽ രാജ്യങ്ങളിലും പ്രകമ്പനം

0
മെക്സിക്കോ സിറ്റി : മെക്സിക്കോയിലെ ചിയാപ്പാസിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ...

വടക്കൻ കേരളത്തിൽ മഴ കനക്കുന്നു ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴക്ക് സാധ്യത. കാസർകോട്,...