നാദാപുരം : നാലു മണിക്കൂർ നേരം ഉത്പന്നങ്ങളുടെ വില കുറയ്ക്കുമെന്ന് വ്യാപാര സ്ഥാപനം പരസ്യപ്പെടുത്തിയതോടെ ഷോപ്പിംഗിനെത്തിയത് ആയിരങ്ങൾ. സംസ്ഥാന പാതയിൽ മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്കിൽ യാത്രക്കാർ പെരുവഴിയിലായതോടെ അധികൃതർ കൈമലർത്തി. കോഴിക്കോട് നാദാപുരം – കുറ്റ്യാടി സംസ്ഥാന പാതയിൽ കക്കട്ടിനും – കല്ലാച്ചിക്കുമിടയിലാണ് കിലോമീറ്ററുകൾ ദൂരത്തിൽ ഗതാഗതക്കുരുക്കുണ്ടായത്.
കുറ്റ്യാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കുളങ്ങരത്തെ സൂപ്പർമാർക്കറ്റിന്റെ പേരിലാണ് ഒരാഴ്ചയായി വിലക്കുറവിന്റെ അദ്ഭുതം നാലു മണിക്കൂറിൽ സംഭവിക്കും എന്ന പേരിൽ പരസ്യം പ്രത്യക്ഷപ്പെട്ടത്. ഞായറാഴ്ച പരസ്യത്തിൽ പറഞ്ഞ സമയം പ്രഖ്യാപിച്ചതോടെ ജനം കൂട്ടമായി ഷോപ്പിംഗിന് ഇരച്ചെത്തുകയായിരുന്നു. രാത്രി 7 മണി മുതൽ 11 മണി വരെ ഉൽപന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാവുമെന്നാണ് സ്ഥാപനം നടത്തുന്നവർ ഓൺ ലൈൻ വഴി പ്രചരിപ്പിച്ചത്. ഓഫർ പ്രതീക്ഷിച്ച് ജനം വാഹനങ്ങളുമായി ഒഴുകി എത്തുകയായിരുന്നു. ഇതോടെ റോഡിൽ വാഹനങ്ങൾ നിറഞ്ഞു.
സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ നിര കിലോമീറ്ററുകൾ നീണ്ടതോടെ മണിക്കൂറുകളോളം വാഹനങ്ങൾ റോഡിൽ കുടുങ്ങി. ഇതോടെ സംസ്ഥാന പാതയിൽ ഇതു വഴി ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. ഇതിനിടയിൽ ജനത്തിരക്ക് നിയന്ത്രിക്കാനാവാതെ വ്യാപാര സ്ഥാപനം ഷട്ടർ താഴ്ത്തി ആളുകളെ പുറത്താക്കുകയായിരുന്നു. വിവരം അറിഞ്ഞ് പോലീസും സ്ഥലത്തെത്തി. ഇതോടെ സ്ഥലത്ത് വാക്കേറ്റവും രൂക്ഷമായി.
ഗതാഗതം നിയന്ത്രിക്കാനും തിരക്കൊഴിവാക്കാനും വിരലിലെണ്ണാവുന്ന പോലീസുകാർ മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. പൊതുവെ വാഹനങ്ങളുടെ തിരക്ക് ഏറിയ സംസ്ഥാന പാതയിൽ ഗതാഗതം താറുമാറായെങ്കിലും നടപടി എടുക്കാൻ പോലീസും തയ്യാറായില്ല. രേഖാമൂലം പരാതി ലഭിച്ചില്ലെന്നാണ് പോലീസ് മറുപടി. ഷോപ്പിംഗിന് എത്തിയവരുടെ വാഹനങ്ങൾ റോഡുകൾ കയ്യടക്കി പാർക്ക് ചെയ്തെങ്കിലും പോലീസ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.