ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മൂന്നുപീടിക കാക്കശ്ശേരി വീട്ടില്‍ റനീസ് (26) ആണ് അറസ്റ്റിലായത്. ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പിലൂടെ 13450000 രൂപ തട്ടിയെടുത്ത കേസിലെ പ്രതികളില്‍ ഒരാളാണ് പിടിയിലായ റനീസ്. ഇരിങ്ങാലക്കുട സൈബര്‍ പോലീസാണ് പ്രതിയെ പിടികൂടിയത്. ഷെയര്‍ ട്രേഡിങ്ങില്‍ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് തൃശൂര്‍ കിഴുത്താണി സ്വദേശിയില്‍നിന്ന് പണം തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. സെപ്തംബര്‍ 22 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലയളവുകളിലായി പല തവണകളായിട്ടാണ് പരാതിക്കാരന്‍ പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് 13450000 രൂപ നിക്ഷേപിച്ചത്.

ഈ പണത്തിലുള്‍പ്പെട്ട 2220000 രൂപ റെനീസിന്റെ അക്കൗണ്ടിലേക്കാണ് അയച്ചിട്ടുള്ളതെന്നു പോലീസ് വിശദമാക്കി. ഈ തുക പിന്‍വലിച്ച് പ്രതികള്‍ക്ക് തട്ടിപ്പ് സംഘത്തിന് നല്‍കി. 15000 രൂപ കമ്മീഷനായി കൈപ്പറ്റി തട്ടിപ്പുസംഘത്തിന് സഹായം ചെയ്തുകൊടുക്കുന്ന ഏജന്റായി പ്രവത്തിച്ചുവന്നതിനാണ് റെനീസിനെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി സുരേഷ്.എസ്.വൈ, സൈബര്‍ എസ്.എച്ച്.ഒ. വര്‍ഗ്ഗീസ് അലക്‌സാണ്ടര്‍, എസ്.ഐ. ബെന്നി ജോസഫ്, അനൂപ് കുമാര്‍, അജിത്ത് കുമാര്‍, അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർക്ക് ; സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം....

ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച കേസിൽ അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

0
കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍...

ഖർഗെക്കെതിരായ ജാത്യാധിക്ഷേപം ; ഇന്ന് കോൺ​ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം

0
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ജാതി അധിക്ഷേപം നേരിട്ടുവെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ...