എട്ടാം ക്ലാസ്സുവരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് 5 കിലോഗ്രാം അരി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 5 കിലോ അരി വീതം നല്‍കും. സംസ്ഥാനത്തെ 12,037 വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ്സുവരെയുള്ള 28.74 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാണ് 5 കിലോഗ്രാം അരി വീതം വിതരണം ചെയ്യുന്നത്.ധ്യവേനല്‍ അവധിക്ക് മുമ്പായി അരി വിതരണം പൂര്‍ത്തിയാക്കുമെന്നും വിതരണത്തിനാവശ്യമായ അരി കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് നേരിട്ട് സ്‌കൂളുകളില്‍ എത്തിച്ചുനല്കുമെന്നും മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

അതേസമയം അരി സ്‌കൂളുകളില്‍ എത്തിച്ചു നല്‍കുന്നതിന്റെ ചെലവുകള്‍ക്കായി പദ്ധതിയുടെ സംസ്ഥാന വിഹിതത്തില്‍ നിന്ന് 71.86 ലക്ഷം രൂപ ചെലവഴിക്കുവാനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. കൂടാതെ ഒന്‍പത്, പത്ത് ക്ലാസുകളിലെ നാല്‍പതുലക്ഷം പാഠപുസ്തകങ്ങള്‍ വിതരണത്തിനായി ജില്ലാ ഹബ്ബുകളില്‍ എത്തിച്ചു. മറ്റു പുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുകയാണെന്ന് കെ.ബി.പി.എസ് അറിയിച്ചു. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 25 ന് വൈകിട്ട് 3ന് ആലപ്പുഴയില്‍ നടക്കും. സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 25ന് രാവിലെ 10ന് എറണാകുളത്ത് നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...