ഡൊമിനിക്കന്‍ : കൊവിഡിനെ പ്രതിരോധിക്കാന്‍ ആമ രക്തം കുടിച്ച അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലാണ് സംഭവം. വ്യാജ ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ചാണ് മാതാപിതാക്കള്‍ കുഞ്ഞിന് ആമ രക്തം നല്‍കിയത്. അവശ നിലയിലായ ഏഴ് വയസുള്ള മൂത്ത സഹോദരിയേയും മാതാപിതാക്കളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹെയ്തിയന്‍ ഡോക്ടറാണ് ഇവര്‍ക്ക് ആമ രക്തം നിര്‍ദേശിച്ചത്. ആമ രക്തം കുടിച്ച് അബോധാവസ്ഥയിലായ കുഞ്ഞിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടേയും സഹോദരിയുടെയും നില ഗുരുതരമായി തുടരുകയാണ്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റേയും ഹെയ്ത്തിയുടേയും അതിര്‍ത്തിയിലാണ് സംഭവം. 2012ലും ഇവരുടെ കുടുംബത്തിലെ നാലു കുട്ടികള്‍ വ്യാജ ഡോക്ടറുടെ ചികിത്സയ്ക്കിരയായി മരിച്ചിരുന്നു.