കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. 50 കോടിയുടെ കൊക്കെയ്നും ഹെറോയിനും ഡിആർഐ പിടികൂടി. ഉത്തര്‍പ്രദേശ് മുസാഫര്‍നഗര്‍ സ്വദേശി രാജീവ് കുമാറിനെ ഡിആർഐ കസ്റ്റഡിയിൽ വാങ്ങും. കോഴിക്കോട്ടേക്കാണ് ലഹരി വസ്തുക്കൾ കൊണ്ടു വന്നത്. കോഴിക്കോട്ടുകാരനായ ഒരാൾ വന്ന് കൈപ്പറ്റുമെന്നാണ് പ്രതി നൽകിയ മൊഴി. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യണമെന്ന് ഡിആർഐ പറഞ്ഞു. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിക്കും. കരിപ്പൂർ ലഹരിക്കടത്തിന് പിന്നിൽ വൻ മാഫിയയെന്നാണ് സംശയിക്കുന്നത്. ലഹരി വസ്തുക്കൾ ആസൂത്രിതമായാണ് കരിപ്പൂരിൽ എത്തിച്ചത്. മലബാർ ജില്ലകളെ ലക്ഷ്യമിട്ടായിരുന്നു ലഹരിക്കടത്ത്. പ്രതി രാജീവ് കുമാർ ഇടനിലക്കാരൻ മാത്രമാണ്. ഇയാളുടെ ആദ്യത്തെ ഫ്ലൈറ്റ് യാത്രയായിരുന്നുവെന്ന് ഡിആർഐ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ഡിആർഐ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033