ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് ഒരുക്കങ്ങളായി

For full experience, Download our mobile application:
Get it on Google Play

ആറന്മുള : ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് ഒരുക്കങ്ങളായി. സെപ്തംബർ രണ്ടിന് ഉച്ചയ്ക്ക് ഒന്നിന് ആറന്മുള ക്ഷേത്രക്കടവിലാണ് ജലോത്സവം. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ്ജ് ഫ്‌ളാഗ് ഓഫ് ചെയ്യും. രാവിലെ 9.30ന് ആറന്മുള ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായി കൊണ്ടുവരുന്ന ഭദ്രദീപം കൊളുത്തി ജില്ലാ കളക്ടർ ദിവ്യാ എസ്. അയ്യർ പതാക ഉയർത്തുന്നതോടെ ജലോത്സവ പരിപാടികൾ ആരംഭിക്കും. പള്ളിയോട സേവാ സംഘം പ്രസിഡന്‍റ് കെ. എസ്.രാജൻ മൂലവീട്ടിൽ അദ്ധ്യക്ഷത വഹിക്കും. മാർഗദർശക മണ്ഡലം സംസ്ഥാന സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ദീപ പ്രോജ്ജ്വലനം നടത്തും. പള്ളിയോട സേവാ സംഘം സെക്രട്ടറി പാർത്ഥസാരഥി ആർ. പിള്ള സ്വാഗതംപറയും.

പാഞ്ചജന്യം സുവനീർ പ്രകാശനം മന്ത്രി പി പ്രസാദ് നിർവ്വഹിക്കും. പള്ളിയോട സേവാ സംഘം നൽകുന്ന രാമപുരത്തു വാര്യർ പുരസ്‌കാരം മാളികപ്പുറം സിനിമയുടെ സംവിധായകൻ അഭിലാഷ് പിള്ളക്ക് പ്രമോദ് നാരായൺ എം.എൽ.എ നൽകും. പള്ളിയോട ശില്പി സന്തോഷ് ആചാരിയെ ആന്റോ ആന്റണി എം.പി ആദരിക്കും. വഞ്ചിപ്പാട്ട് ആചാര്യൻ ശിവൻകുട്ടി ആശാനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഓമല്ലൂർ ശങ്കരൻ ആദരിക്കും. സമ്മാനദാനം എൻ.എസ്.എസ് ട്രഷറർ എൻ. വി അയ്യപ്പൻ പിള്ള നിർവ്വഹിക്കും. ചലച്ചിത്ര താരം ഉണ്ണി മുകുന്ദൻ, മാളികപ്പുറം ഫെയിം ദേവാനന്ദ തുടങ്ങിയവർ പങ്കെടുക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...