കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. മാനേജുമെന്റുമായി നടത്തിയ ചർച്ചയിൽ പ്രശ്നപരിഹാരത്തിന് വഴിതെളിഞ്ഞതോടെയാണ് സമരത്തിന് താത്ക്കാലിക വിരാമമായത്. ക്രെഡിറ്റ് സ്കോർ വിഷയത്തിലടക്കം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെവന്നതോടെ ഇയർബാക്ക് ആയ വിഷമത്തിലാണ് അരുണാചൽപ്രദേശ് സ്വദേശിയായ മിച്ചി മർപ്പു ജീവനോടുക്കിയത്. സിവിൽ എഞ്ചിനീയർ മൂന്നാം വർഷ വിദ്യാർഥിയായിരുന്നു മിച്ചി മർപ്പുവിന്റെ മരണത്തിന് പിന്നാലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കോതമംഗലം മാർ അത്തനേഷ്യസ് കോളജിന് മുന്നിലെ വിദ്യാർഥി സമരം. ഇയർബാക്ക് സംവിധാനം നിർത്തലാക്കുക, സേ പരീക്ഷ ഫീസ് വെട്ടിക്കുറയ്ക്കുക, അക്കാദമിക് കൗൺസിലും, സ്റ്റുഡന്റ്സ് കൗൺസിലും കൃത്യമായി വിളിച്ചുചേർക്കുക എന്നിവയായിരുന്നു പ്രധാനം. വിദ്യാർഥി സംഘടനകൾ കൂടി സമരത്തിന്റെ ഭാഗമായതോടെ പോലീസ് ഇടപെട്ടു. സമവായത്തിന് കോളജ് മാനേജ്മെന്റ് നേരിട്ടെത്തിപ്പോൾ നാടകീയരംഗങ്ങൾ അരങ്ങേറി.

ചർച്ചകൾക്കൊടുവിൽ ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പ് മാനേജ്മെന്റ് സ്വീകരിച്ചതോടെ സമരത്തിന് താത്ക്കാലിക വിരാമം. ഇന്നലെ വൈകിട്ടാണ് അരുണാചൽപ്രദേശ് സ്വദേശിയായ മിച്ചി മർപ്പുവിനെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ നിർദേശങ്ങൾ സ്വയംഭരണാവകാശത്തിന്റേപേരിൽ കോളജ് മാനേജ്മെന്റ് സ്വന്തം ഇഷ്ടപ്രകാരം തീരുമാനിച്ചതിൽ തുടങ്ങിയ പ്രശ്നങ്ങളാണ് മരണത്തിന് കാരണമായത്. സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയടക്കം കോളജിനെതിരെ രംഗത്ത് വന്നിരുന്നു. നിലവിലെ പ്രശ്നങ്ങൾക്ക് വരും ദിവസം ചേരുന്ന കൗൺസിൽ യോഗത്തിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ സമരപരിപാടികൾ ശക്തമാക്കുമെന്നാണ് വിദ്യാർഥികളുടെ പക്ഷം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...