തിരുവനന്തപുരം: കടയ്ക്കാവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ 51 കാരന്‍ പോലീസ് പിടിയില്‍. മണംബുര്‍ കുളമുട്ടം സ്വദേശി മൊണ്ടി സാബു എന്ന് വിളിക്കുന്ന സാബു ആണ് അറസ്റ്റിലായത്. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് പ്രതി കുട്ടികളെ ശാരീരികമായി ഉപദ്രവിച്ചിരിക്കുന്നത്. കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച 51 കാരന്‍ പിടിയില്‍
RECENT NEWS
Advertisment