Thursday, May 16, 2024 9:25 pm

വിപുലമായ സൗകര്യങ്ങളോടെ ശബരിമല തീര്‍ഥാടകര്‍ക്കായി 52 ഇടത്താവളങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി എത്തുന്ന ശബരിമലതീര്‍ഥാടകര്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വിവിധയിടങ്ങളിലായി 52 ഇടത്താവളങ്ങള്‍. ഇതിന് പുറമേ കൊച്ചിന്‍, മലബാര്‍ ദേവസ്വങ്ങള്‍ക്കു കീഴില്‍ വരുന്ന 12 ക്ഷേത്രങ്ങളിലും സര്‍വ്വ സജ്ജീകരണങ്ങളുമായി ഇടത്താവളങ്ങളങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും ഈ ഇടത്താവളങ്ങള്‍ പ്രവര്‍ത്തിക്കും. പോലീസിന്റെ നൈറ്റ് പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിരിവെയ്ക്കാനുള്ള ഷെല്‍ട്ടര്‍സൗകര്യം, കുടിവെള്ളം, ആഹാരം, ടോയ്ലറ്റ് എന്നിവ എല്ലാ ഇടത്താവളങ്ങളിലും സജ്ജമാക്കിയിട്ടുണ്ട്. പുഴയില്ലാത്ത ഇടങ്ങളില്‍ കുളിക്കുന്നതിനായി ഷവര്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടത്താവളങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ sabarimalaonline.org എന്ന വെബ്സൈറ്റിലും നല്‍കിയിട്ടുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ഇടത്താവളങ്ങള്‍-
കൊട്ടാരക്കര ഗ്രൂപ്പിന് കീഴില്‍: –
1. പി.ഡി മണികണ്ഠേശ്വരം ദേവസ്വം
2. വെട്ടിക്കവല ദേവസ്വം
3. പട്ടാഴി ദേവസ്വം
പുനലൂര്‍ ഗ്രൂപ്പിന് കീഴില്‍: –
1. പുതിയിടം ദേവസ്വം
2. ത്രിക്കൊദേശം ദേവസ്വം
3. ആര്യങ്കാവ് ദേവസ്വം
4. കുളത്തുപ്പുഴ ദേവസ്വം
5. ത്രിക്കൊദേശ്വരം ദേവസ്വം
6. കണ്ണങ്കര ദേവസ്വം
കരുനാഗപ്പള്ളി ഗ്രൂപ്പിന് കീഴില്‍: –
1. ശാസ്താംകോട്ട ദേവസ്വം
2. പടയനാര്‍കുളങ്ങര ദേവസ്വം
അമ്പലപ്പുഴ ഗ്രൂപ്പിന് കീഴില്‍: –
1. അമ്പലപ്പുഴ ദേവസ്വം
2. തകഴി ദേവസ്വം
3. മുല്ലയ്ക്കല്‍ ദേവസ്വം
4. ചാലി നാരായണപുരം ദേവസ്വം
ഹരിപ്പാട് ഗ്രൂപ്പിന് കീഴില്‍: –
1. ഹരിപ്പാട് ദേവസ്വം
2. പാതിരംകുളങ്ങര
ആറന്‍മുള ഗ്രൂപ്പിന് കീഴില്‍: –
1. ചെങ്ങന്നൂര്‍ ദേവസ്വം
2. ഓമല്ലൂര്‍ ദേവസ്വം
3. പന്തളം വലിയകോയിക്കല്‍ ദേവസ്വം
4. റാന്നി പെരുനാട് ദേവസ്വം
5. വടശ്ശേരിക്കര ദേവസ്വം
6. അയിരൂര്‍ പുതിയകാവ് ദേവസ്വം
7. വെട്ടൂര്‍ ആയിരംവല്ലി ദേവസ്വം
8. പ്രയാര്‍ ദേവസ്വം
9. മുരിങ്ങമംഗലം ദേവസ്വം
10.കൊടുമണ്‍ ദേവസ്വം
കോട്ടയം ഗ്രൂപ്പിന് കീഴില്‍: –
1. തിരുനക്കര ദേവസ്വം
2. തളിയില്‍ ദേവസ്വം
ഏറ്റുമാനൂര്‍ ഗ്രൂപ്പിന് കീഴില്‍: –
1. ഏറ്റുമാനൂര്‍ ദേവസ്വം
2. കടുത്തുരുത്തി ദേവസ്വം
3. വെള്ളപ്പാട്ട് ദേവസ്വം
4. കീഴ്ത്തടിയൂര്‍ ദേവസ്വം
വൈക്കം ഗ്രൂപ്പിന് കീഴില്‍: –
1. വൈക്കം ദേവസ്വം
2. ഉദയംപേരൂര്‍ ദേവസ്വം
3. തുറവൂര്‍ ദേവസ്വം
ത്രിക്കാരിയൂര്‍ ഗ്രൂപ്പിന് കീഴില്‍
1. കീഴില്ലം ദേവസ്വം
2. അറക്കുള ദേവസ്വം
പരവൂര്‍ ഗ്രൂപ്പിന് കീഴില്‍: –
1. ആലുവ മഹാദേവ ക്ഷേത്രം
2. കോതകുളങ്ങര ദേവസ്വം
3. കണ്ണന്‍കുളങ്ങര ദേവസ്വം
4. ആലുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
മുണ്ടക്കയം ഗ്രൂപ്പിന് കീഴില്‍: –
1. എരുമേലി ദേവസ്വം
2. ചിറക്കടവ് ദേവസ്വം
3. പീരുമേട് ദേവസ്വം
4. വണ്ടിപ്പെരിയാര്‍ സത്രം
5. ചേനപ്പടി ദേവസ്വം
6. കൊടുങ്ങൂര്‍ ദേവസ്വം
ഉള്ളൂര്‍ ഗ്രൂപ്പിന് കീഴില്‍: –
1. ഒ.ടി.സി. ഹനുമാന്‍ ക്ഷേത്രം
നെയ്യാറ്റിന്‍കര ഗ്രൂപ്പിന് കീഴില്‍: –
1. കൊട്ടാരം ദേവസ്വം
2. പാറശ്ശാല ദേവസ്വം
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ സജ്ജീകരിച്ചിരിക്കുന്ന ഇടത്താവളങ്ങള്‍-
മുടിക്കോട് ക്ഷേത്രം, ചിറങ്ങര ക്ഷേത്രം, ചോറ്റാനിക്കര, കൊടുങ്ങല്ലൂര്‍, വടക്കുംനാഥ ക്ഷേത്രം, കുറുമാലിക്കാവ്, തിരുവാഞ്ചിക്കുളം

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ സജ്ജീകരിച്ചിരിക്കുന്ന ഇടത്താവളങ്ങള്‍-
മല്ലകാര്‍ജുന ക്ഷേത്രം, ചന്ദ്രഗിരി, തൃക്കണ്ണാട് ശാസ്താ ക്ഷേത്രം, തിരുവങ്ങാട് ശ്രീരമസ്വാമി ക്ഷേത്രം, എടക്കാട് മഹാവിഷ്ണു ക്ഷേത്രം, ശ്രീ മണിയങ്കോട്ടപ്പന്‍ ക്ഷേത്രം, പിഷാരിക്കാവ് ഭഗവതി ദേവസ്വം, കാടാമ്പുഴ ഭഗവതി ക്ഷേത്രം, തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം, ചമ്രവട്ടം അയ്യപ്പക്ഷേത്രം, ഗുരുവായൂരപ്പന്‍ ക്ഷേത്രം, ശ്രീ കുറുംബ ഭഗവതി ക്ഷേത്രം, ത്രിത്തല്ലൂര്‍ ശിവക്ഷേത്രം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പിഞ്ചുകുഞ്ഞിന്‍റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? ആരോഗ്യ മേഖലയിലെ നേട്ടങ്ങൾ ഇല്ലാതാക്കരുത് –...

0
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൈവിരല്‍ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച നാലു വയസുകാരിയുടെ...

കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ് ; ഡോക്ടർക്ക് സസ്പെൻഷൻ

0
കോഴിക്കോട് : മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിൽ നടപടി. നാലു വയസുകാരിയ്ക്ക്...

കേരളത്തിലെ സി.പി.എം ബിജെപിയുടെ വർഗ്ഗീയ ധ്രൂവികരണത്തിന് കുട പിടിക്കുന്നു – അഡ്വ. പഴകുളം മധു

0
മനാമ : നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വർഗ്ഗീയതയാണ്....

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ശക്തമായ കാറ്റ്: പൊതുജാഗ്രത നിര്‍ദേശങ്ങള്‍ കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ...