Thursday, May 15, 2025 10:15 am

മലപ്പുറത്ത് റേഷൻ മസ്റ്ററിങ് പിങ്ക് കാർഡ് 53.33 ശതമാനം പൂർത്തിയായി ; മഞ്ഞ കാർഡ് 60.33 ശതമാനം

For full experience, Download our mobile application:
Get it on Google Play

പെ​രി​ന്ത​ൽ​മ​ണ്ണ: റേ​ഷ​ൻ ഇ-​കെ.​വൈ.​സി മ​സ്റ്റ​റി​ങ്ങി​ൽ ഏ​റെ പി​റ​കി​ലാ​യി​രു​ന്നു​വെ​ങ്കി​ലും ജി​ല്ല​യി​ൽ ര​ണ്ടു​ദി​വ​സം കൊ​ണ്ട് കൂ​ടു​ത​ൽ പേ​ർ മ​സ്റ്റ​റി​ങ് പൂർത്തീകരിച്ചു​. പി.​എ​ച്ച്.​എ​ച്ച് വി​ഭാ​ഗ​ത്തി​ൽ 53.33 ശ​ത​മാ​ന​വും (9,87524 പേ​ർ) എ.​എ.​വൈ വി​ഭാ​ഗ​ത്തി​ൽ 60.33 ശ​ത​മാ​ന​വും (1,24,790 പേ​ർ) ആ​ണ് മ​സ്റ്റ​റി​ങ് ന​ട​ത്തി​യ​ത്. മു​ൻ​ഗ​ണ​ന വി​ഭാ​ഗം റേ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള ഇ-​കെ.​വൈ.​സി മ​സ്റ്റ​റി​ങ് ന​ട​ക്കു​ന്ന​തി​നാ​ൽ എ​ല്ലാ റേ​ഷ​ൻ ക​ട​ക​ളും ഞാ​യ​റാ​ഴ്ച തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കും. എ​ന്നാ​ൽ അ​ന്ന് റേ​ഷ​ൻ വി​ത​ര​ണം ഉ​ണ്ടാ​യി​രി​ക്കി​ല്ല. മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലെ എ.​എ.​വൈ (മ​ഞ്ഞ), പി.​എ​ച്ച്.​എ​ച്ച് (പി​ങ്ക്) റേ​ഷ​ൻ കാ​ർ​ഡു​ക​ളി​ലെ അം​ഗ​ങ്ങ​ളാ​ണ് റേ​ഷ​ൻ ക​ട​ക​ളി​ൽ നേ​രി​ട്ടെ​ത്തി മ​സ്റ്റ​റി​ങ് ചെ​യ്യേ​ണ്ട​ത്.

ഒ​ക്ടോ​ബ​ർ മൂ​ന്നു​മു​ത​ൽ എ​ട്ടു​വ​രെ​യാ​ണ് ഇ​വ​ർ​ക്ക് മ​സ്റ്റ​റി​ങ് നടക്കുക. അ​ഞ്ചു വ​യ​സ്സി​നു മു​ക​ളി​ലു​ള്ള എ​ല്ലാ അം​ഗ​ങ്ങ​ളും നി​ർ​ബ​ന്ധ​മാ​യും മ​സ്റ്റ​റി​ങ് ചെ​യ്യ​ണം. കി​ട​പ്പു രോ​ഗി​ക​ൾ, റേ​ഷ​ൻ ക​ട​യി​ൽ നേ​രി​ട്ട് പോ​കാ​ൻ സാ​ധി​ക്കാ​ത്ത ത​ര​ത്തി​ൽ ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​വ​ർ എ​ന്നി​വ​രു​ടെ മ​സ്റ്റ​റി​ങ് വീ​ടു​ക​ളി​ൽ പോ​യി ചെ​യ്യും. റേ​ഷ​ൻ കാ​ർ​ഡി​ൽ വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​രെ എ​ൻ.​ആ​ർ.​കെ സ്റ്റാ​റ്റ​സി​ലേ​ക്ക് മാ​റ്റാ​നും മ​ര​ണ​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കാ​നും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും സി​വി​ൽ സ​പ്ലൈ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം റേ​ഷ​ൻ ക​ട​യി​ൽ മ​സ്റ്റ​റി​ങ്ങി​ന് എ​ത്തു​ന്ന കു​ട്ടി​ക​ളി​ൽ പ​കു​തി​യോ​ള​വും വി​ര​ല​ട​യാ​ളം പ​തി​യാ​തെ മ​ട​ങ്ങേ​ണ്ട സ്ഥി​തി​യാ​ണ്. പ​ല​വ​ട്ടം ശ്ര​മി​ച്ചി​ട്ടും ന​ട​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ ആ​ധാ​ർ കാ​ർ​ഡി​ന്റെ പ​ക​ർ​പ്പ് വാ​ങ്ങി​വെ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​തി​നാ​യി റേ​ഷ​ൻ ക​ട​ക​ളി​ൽ നോ​ട്ടു​പു​സ്ത​കം വെ​ച്ച് രേ​ഖ​പ്പെ​ടു​ത്താ​നാ​ണ് നി​ർ​ദേ​ശം. കു​ട്ടി​ക​ളു​ടെ ആ​ധാ​ർ സ​മ​യ​ബ​ന്ധി​ത​മാ​യി പു​തു​ക്കാ​ത്ത​തി​നാ​ലും ആ​ധാ​ർ ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് വി​ര​ല​ട​യാ​ളം തെ​ളി​യാ​ത്ത​തി​നാ​ലു​മാ​ണ് ഈ ​സ്ഥി​തി. സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച സ​മ​യ​ക്ര​മം ക​ഴി​യു​മ്പോ​ൾ മ​സ്റ്റ​റി​ങ് ന​ട​ത്താ​തെ പോ​യ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ക​ണ​ക്ക് ല​ഭ്യ​മാ​വും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിപിഐഎം സ്ഥാനാർത്ഥിക്കായി തപാൽ വോട്ട് പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ജി സുധാകരൻ

0
തിരുവനന്തപുരം : സിപിഐഎം സ്ഥാനാർത്ഥിക്കായി തപാൽ വോട്ട് പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി...

സം​സ്ഥാ​ന​ത്ത് ഇ​ന്നും ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ഴ ക​ന​ക്കും ; ഒ​പ്പം ഇ​ടി​മി​ന്ന​ലും കാ​റ്റും

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ഞാ​യ​റാ​ഴ്ച​യും ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40...

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ

0
പാലക്കാട് : പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ...

അന്യസംസ്ഥാന തൊഴിലാളികളുടെ പണവും ഫോണുകളും കവർന്ന എക്സൈസ് ഉദ്യോഗസ്ഥരടക്കം നാലുപേർ പിടിയിൽ

0
കിഴക്കമ്പലം: അന്യസംസ്ഥാന തൊഴിലാളികളുടെ പണവും ഫോണുകളും കവർന്ന കേസിൽ രണ്ട് എക്സൈസ്...