ജില്ലയിലെ ആദ്യ ആധുനിക അറവുശാല ഇരവിപേരൂരില്‍ ; ഉദ്ഘാടനം ജൂലൈ 14 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആധുനികവും ആരോഗ്യകരവും സുരക്ഷിതവുമായ അറവുശാല സജ്ജമാക്കി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്. വൃത്തിയുള്ള അന്തരീക്ഷത്തില്‍ ആധുനിക സാങ്കേതികവിദ്യയും ഉപകരണങ്ങളും ഉപയോഗിച്ചു ഉയര്‍ന്ന നിലവാരമുള്ള മാംസം ഉല്‍പാദിപ്പിച്ച് വിപണിയില്‍ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു കോടി ഇരുപത് ലക്ഷം രൂപ വിനിയോഗിച്ച് പൊതു-സ്വകാര്യപങ്കാളിത്തത്തോടെയാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. അറവുശാലയുടെ ഉദ്ഘാടനം ജൂലൈ 14 (തിങ്കള്‍) രാവിലെ 11 ന് വള്ളംകുളത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തും. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സൂസന്‍ ഫിലിപ്പ്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും.

കശാപ്പ് മുതല്‍ മാലിന്യസംസ്‌കരണം വരെ എല്ലാപ്രക്രിയകളും ഇവിടെ സജ്ജം. പ്രതിദിനം 10 മുതല്‍ 15 കന്നുകാലികളെ കശാപ്പ് ചെയ്യാനുള്ള യന്ത്രങ്ങളാണുള്ളത്. ഇവയുടെ സഹായത്തോടെ മാംസംമുറിക്കല്‍, എല്ലുകള്‍ നീക്കം ചെയ്യല്‍, അറവുമാലിന്യങ്ങള്‍ വേര്‍തിരിക്കല്‍ എന്നിവയെല്ലാം വേഗത്തില്‍ ചെയ്യാനാകും. കട്ടിംഗ് മെഷീന്‍, ഹാംഗര്‍, കണ്‍വെയര്‍, സംഭരണസ്ഥലം, കന്നുകാലികളെ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സ്ഥലം എന്നിവ ഒരുക്കിയിട്ടുണ്ട്. ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാന്‍ കന്നുകാലിയുടെ ഭാരം അളന്നു വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ ആരോഗ്യനില പരിശോധിക്കും. അണുവിമുക്തമാക്കിയ കന്നുകാലികളെ കശാപ്പ് കഴിഞ്ഞാലുടന്‍ തല, രക്തം, മറ്റ് ഭാഗങ്ങള്‍ എന്നിവ യന്ത്രങ്ങളുപയോഗിച്ച് വേര്‍പെടുത്തി പ്രത്യേക ഇടങ്ങളിലേക്ക് മാറ്റും. അരിഞ്ഞു പായ്ക്ക് ചെയ്ത ഇറച്ചി വിപണിയില്‍ എത്തിക്കുന്നതിനു പുറമെ പ്രദേശവാസികള്‍ക്ക് ഇവിടെനിന്ന് വാങ്ങാനാകും.

വിവിധഘട്ടങ്ങളിലൂടെ നീക്കംചെയ്യുന്ന അറവ് മാലിന്യം ഡ്രൈനേജ് സംവിധാനത്തിലേയ്ക്കും മാലിന്യം വളമാക്കുന്ന പ്ലാന്റിലേക്കും മാറ്റും. മാംസാവശിഷ്ടങ്ങള്‍ സംസ്‌കരിച്ച് വളവും നായ ബിസ്‌ക്കറ്റും കോഴിത്തീറ്റയും ഉല്‍പാദിപ്പിക്കും. ശാസ്ത്രീയ മാലിന്യസംസ്‌കരണത്തിനായി ബയോഗ്യാസ് പ്ലാന്റും സ്ഥാപിച്ചു. പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന ശീതീകരിച്ച മുറി, ഫ്രീസര്‍ പ്ലോട്ട് എന്നിവ അറവു മാംസത്തിലുണ്ടാകുന്ന ബാക്ടീരിയകളെ ചെറുത്ത് നിര്‍ത്തും. ഗുണനിലവാരത്തോടെ ശുദ്ധമായ മാംസം ഇരവിപേരൂര്‍ മീറ്റ്സ് എന്ന ലേബലില്‍ വിപണിയില്‍ എത്തിക്കുമെന്ന് പ്രസിഡന്റ് കെ. ബി. ശശിധരന്‍ പിള്ള പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൈനയ്ക്ക് അതൃപ്തി ; ബലൂചിസ്ഥാൻ ഖനന പദ്ധതിയിൽ നിന്ന് പിന്മാറിയെന്ന് മൗലാനാ ഫസലുർ റഹ്മാൻ

0
ഇസ്‌ലാമാബാദ് : പാകിസ്ഥാനി സർക്കാരിന്റെ നിരുത്തരവാദ സാമ്പത്തിക, രാഷ്ട്രീയ നയങ്ങളിൽ ചൈനയ്ക്ക്...

നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലെ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി ആമസോൺ ചരക്കുവിമാനം ; അഞ്ച് മരണം

0
വാഷിങ്ടൺ : അമേരിക്കയിലെ മയാമി രാജ്യാന്തര വിമാനത്താവളത്തിൽ ആമസോണിന്റെ ചരക്കുവിമാനം റൺവേയിൽനിന്ന്...

‘പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ട’ ; താക്കീതുമായി സി പി എം ആലപ്പുഴ ജില്ല...

0
ചേർത്തല : പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ടെന്ന താക്കീതുമായി സി.പി.എം. ആലപ്പുഴ...

റോബോട്ട് ബോട്ടുകൾ ഉപയോഗിച്ച് ഹോർമുസിലെ മൈനുകൾ നീക്കിയെന്ന വാദവുമായി യുഎസ് ; അസാധ്യമെന്ന്...

0
ടെഹ്‌റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ, നാലുമാസത്തെ രഹസ്യദൗത്യത്തിലൂടെ യു.എസ്. നാവികസേന...