ദില്ലി : ചെറിയ പനി മുതൽ എന്തിനും ഏതിനും പാരസെറ്റമോൾ കഴിക്കുന്നവരാണ് നമ്മളിൽ പലരും. രാജ്യത്ത് ഏറ്റവുമധികം പേർ ഉപയോഗിക്കുന്ന മരുന്നുകളിൽ ഒന്ന്. ഇപ്പോഴിതാ പാരാസെറ്റാമോളും ഗ്യാസ്ട്രബിളിനുള്ള പാൻ Dയുമടക്കമുള്ള മരുന്നുകളാണ് നിലവാരമില്ലാത്തവയുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ഇതുമായിബന്ധപ്പെട്ട് നിർമാതാക്കളുടെ പട്ടിക പ്രസിദ്ധീകരിച്ചു. കേന്ദ്ര മരുന്ന് ഗുണനിലവാര നിയന്ത്രിതാവായ CDSCO ആണ് മരുന്നുകളുടെ പരിശോധന നടത്തുന്നത്. അവശ്യമരുന്നുകളുടെ പട്ടികയിൽ പെടുന്ന 53 മരുന്നുകളാണ് ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടത്. ആന്റിബയോട്ടിക് ക്ലാവം 625 എന്ന പേരിൽ വ്യാജനും വിപണിയിലുണ്ട്. കാൽസ്യം , വിറ്റമിൻ ഡി സപ്ലിമെന്റുകൾ, പ്രമേഹത്തിനുള്ള ഗുളികകൾ, രക്ത സമ്മർദ്ദത്തിനുള്ള മരുന്നുകൾ എന്നിവയുൾപ്പെടെ അൻപതിലധികം മരുന്നുകളാണ് നിലവാരമില്ലാത്തവയുടെ പട്ടികയിലുള്ളത്. ചില നിർമാതാക്കളുടെ മരുന്നുകളാണ് നിലവാരമില്ലാത്തവയായി കണ്ടെത്തിയിട്ടുള്ളത്.
പട്ടികയിൽ ഉൾപ്പെട്ട ചില മരുന്നുകളും നിർമ്മാതാക്കളും
അമോക്സിസിലിൻ, പൊട്ടാസ്യം ക്ലാവുലനേറ്റ് ഗുളികകൾ ഐപി (Clavam 625) – അൽകെം ഹെൽത്ത് സയൻസ്
അമോക്സിസിലിൻ ആൻഡ് പൊട്ടാസ്യം ക്ലാവുലനേറ്റ് ഗുളികകൾ (മെക്സ്ക്ലാവ് 625) – മെഗ് ലൈഫ് സയൻസസ്
കാൽസ്യം, വിറ്റാമിൻ ഡി3 ഗുളികകൾ ഐപി (ഷെൽകാൽ 500) – പ്യുവർ ആൻഡ് ക്യൂർ ഹെൽത്ത്‌കെയർ പ്രൈവറ്റ് ലിമിറ്റഡ്
മെറ്റ് ഫോർമിൻ ഹൈഡ്രോക്ലോറൈഡ് ഗുളികകൾ ഐപി (ഗ്ലെെകിമെറ്റ്- എസ്ആർ-500) – സ്കോട്ട്-എഡിൽ ഫാർമസിയ ലിമിറ്റഡ്.
വിറ്റാമിൻ സി സോഫ്റ്റ്ജെൽസ് ബി കോംപ്ലക്സ് ഗുളികകൾ – അസോജ് സോഫ്റ്റ് ക്യാപ്സ് പ്രൈവറ്റ് ലിമിറ്റഡ്
റിഫ്മിൻ 550 (റിഫാക്സിമിൻ ഗുളികകൾ 550 മില്ലിഗ്രാം) – ലെഗൻ ഹെൽത്ത് കെയർ
പാൻ്റോപ്രാസോൾ ഗ്യാസ്ട്രോ-റെസിസ്റ്റൻ്റ്- അൽകെം ഹെൽത്ത് സയൻസ്
പാരസെറ്റമോൾ ഗുളികകൾ ഐപി 500 എംജി – കർണാടക ആൻ്റിബയോട്ടിക്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്.
കോമ്പൗണ്ട് സോഡിയം ലാക്റ്റേറ്റ് ഇഞ്ചക്ഷൻ ഐപി (റിംഗർ ലാക്റ്റേറ്റ് സൊല്യൂഷൻ ഫോർ ഇൻജക്ഷൻ) വിഷൻ പാരൻ്റൽ പ്രൈവറ്റ് ലിമിറ്റഡ്
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1