Thursday, May 15, 2025 7:09 pm

53-ാം അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവയിലെ പനാജിയില്‍ നാളെ തുടക്കം കുറിക്കും

For full experience, Download our mobile application:
Get it on Google Play

ഗോവ: 53-ാം അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവയിലെ പനാജിയില്‍ നാളെ തുടക്കം കുറിക്കും. 183 അന്താരാഷ്ട്ര ചലച്ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഈ മാസം 20 മുതല്‍ 28 വരെ നടക്കുന്ന മേളയിലെ ഫോക്കസ് രാജ്യം ഫ്രാന്‍സാണ്. ഓസ്ട്രേലിയന്‍ ചിത്രമായ ‘അല്‍മ ആന്‍ഡ് ഓസ്‌കര്‍’ ആണ് ഉദ്ഘാടന ചിത്രം. ക്രിസ്‌തോഫ് സനൂസിയുടെ ‘പെര്‍ഫെക്ട് നമ്പര്‍’ ആണ് സമാപന ചിത്രം. ലോകചലച്ചിത്രമേഖലയിലെ ആജീവനാന്തസംഭാവനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സത്യജിത് റായ് പുരസ്‌കാരം സ്പാനിഷ് സംവിധായകന്‍ കാര്‍ലോസ് സൗറയ്ക്ക് സമ്മാനിക്കും.

ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 25 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പ്, തരൂണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളയ്ക്ക, എന്നീ മലയാള ചിത്രങ്ങൾ ഇതിൽ ഇടംപിടിച്ചിട്ടുണ്ട്. കൂടാതെ പ്രിയനന്ദനന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇരുള ഭാഷയിലുള്ള ‘ധബാരി ക്യുരുവി’എന്ന ചിത്രവും ഇന്ത്യന്‍ പനോരമയില്‍ ഇടം നേടിയിട്ടുണ്ട്. ഗോത്രവിഭാഗമായ ഇരുളര്‍ മാത്രം അഭിനയിച്ച സിനിമയാണിത്. ദ കശ്മീര്‍ ഫയല്‍സ്, ആര്‍.ആര്‍.ആര്‍, അഖണ്ഡ, ജയ് ഭീം, മേജര്‍ തുടങ്ങിയ സിനിമകളും പ്രദര്‍ശനത്തിനെത്തും.

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ വിനോദ് മങ്കര സംവിധാനം ചെയ്ത സംസ്‌കൃത ഭാഷയിലുള്ള യാനം, അഖില്‍ ദേവ് എം സംവിധാനം ചെയ്ത വീട്ടിലേക്ക് തുടങ്ങിയ ചിത്രങ്ങൾ ഇടം നേടിയിട്ടുണ്ട്. 20 സിനിമകളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ മൂന്ന് ഇന്ത്യന്‍ സിനിമകളാണ് മത്സരിക്കുന്നത്. വിനോദ് അഗ്നിഹോത്രി സംവിധാനം ചെയ്ത കാശ്മീര്‍ ഫയല്‍സ്, ആനന്ദ് മഹാദേവന്റെ സ്റ്റോറി ടെല്ലര്‍, കമലകണ്ണന്‍ സംവിധാനം ചെയ്ത മങ്കി പെഡല്‍ തുടങ്ങിയ ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ ഇടം നേടി.

കണ്‍ട്രി ഫോക്കസില്‍ ഫ്രാന്‍സില്‍നിന്ന് എട്ട് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഫിലിം ബസാര്‍, പുസ്തകമേള, പരിശീലന ശില്പശാലകള്‍, സംവാദങ്ങള്‍ തുടങ്ങിയവയുണ്ടാകും. മണ്‍മറഞ്ഞ ചലച്ചിത്ര പ്രതിഭകളെ ആദരിക്കുന്ന ഹോമേജ് വിഭാഗത്തില്‍ കെ.പി.എ.സി. ലളിത ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ക്ക് സ്‌നേഹാഞ്ജലി അര്‍പ്പിക്കും. കെ.പി.എ.സി. ലളിതയ്ക്കു പുറമേ അന്തരിച്ച ഗായകന്‍ കെ.കെ., സംവിധായകന്‍ പ്രതാപ് പോത്തന്‍ എന്നിവരെയാണ് സിനിമയ്ക്കു നല്‍കിയ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തി അനുസ്മരിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

261 ആദിവാസി കുടുംബങ്ങൾക്ക് വൈദ്യുതി ലഭ്യമാക്കുന്ന പദ്ധതിയുമായി സർക്കാർ

0
തിരുവനന്തപുരം: പിഎം ജൻമൻ പദ്ധതിയുടെ ആനുകൂല്യത്തിനായി കേരളം. സംസ്ഥാനത്തെ 261 ആദിവാസി...

10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഏഴ് വാഹനങ്ങള്‍ വാങ്ങുന്നതിന് എക്സൈസിന് അനുമതി നല്‍കി...

0
തിരുവനന്തപുരം: എക്സൈസ് വകുപ്പിന്‍റെ ആധുനികവത്കരണത്തിന്‍റെ ഭാഗമായി 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള...

കരാറുകാരൻ പാലം വലിച്ചു ; നാട്ടുകാർ കൈകോർത്ത് അത്തിക്കയം കൊച്ചുപാലത്തിന് പുതുജീവൻ നല്‍കി

0
റാന്നി: കരാറുകാരൻ പാലം പുതുക്കിപ്പണിയുന്ന ജോലികൾ ചെയ്യാതായതോടെ നാട്ടുകാർ കൈകോർത്തു അത്തിക്കയം...

ചൈൽഡ്ഹുഡ് അപ്രാക്സിയ ഓഫ് സ്പീച്ച് (CAS) ; അറിയേണ്ടതെല്ലാം

0
എപ്പോഴെങ്കിലും നിങ്ങളുടെ കുട്ടികൾക്ക് എന്തു പറയണമെന്നുള്ള ആശയം ഉള്ളിൽ ഉണ്ടായിട്ടും അത്...