കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ വീട്ടമ്മയും കാമുകനും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര  : നാലര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ വീട്ടമ്മയും കാമുകനും അറസ്റ്റിൽ. കൊട്ടാരക്കര സ്വദേശിയായ ഉണ്ണിക്കണ്ണൻ, ഓടനാവട്ടം സ്വദേശിയായ അഞ്ചു എന്നിവരാണ് അറസ്റ്റിലായത്. തൃശ്ശൂരിലെ ലോഡ്ജിൽ ഒളിച്ചു താമസിക്കുമ്പോഴാണ് പോലീസിന്റെ പിടിയിലായത്. കൊട്ടാരക്കര താലൂക്ക് ആശുപത്രി ജംക്‌ഷനിലെ ആംബുലൻസ് ഡ്രൈവറായിരുന്നു ഉണ്ണിക്കണ്ണൻ. നാളുകളായി ഉണ്ണിക്കണ്ണനും താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയായിരുന്ന അഞ്ചുവും തമ്മിൽ അടുപ്പത്തിലായിരുന്നു. ഈ മാസം 11ന് നാല് വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഇരുവരും ഒളിച്ചോടി.

വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പിന്നാലെയാണ് ഇവർ തൃശ്ശൂരിലെ ലോഡ്ജിൽ ഒളിച്ചു താമസിക്കുകയായിരുന്നു എന്ന വിവരം ലഭിച്ചത്. കഴിഞ്ഞദിവസം ഇരുവരെയും തൃശ്ശൂരിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. പൂയപ്പള്ളി സിഐ ബിജു എസ്.ടി യുടെ നിർദേശപ്രകാരം സ്റ്റേഷനിൽ ഉള്ള ഉദ്യോഗസ്ഥർ തൃശൂരിൽ നേരിട്ട് എത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ വിഷയത്തില്‍ കേന്ദ്ര സർക്കാർ കേരളത്തോട് കടുത്ത വഞ്ചന കാട്ടുന്നു : പ്രൊഫ.പി.ജെ.കുര്യൻ

0
തിരുവല്ല : റെയിൽവേ അവകാശങ്ങൾ കവർന്നെടുത്ത് കേന്ദ്രസർക്കാരും റെയിൽവേ വകുപ്പും കേരളത്തോട്...

ബയോളജിക്കൽ പാർക്കിൽ സ്ത്രീ തൊഴിലാളിയെ കടുവ കൊന്നു

0
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ നഹർഗഡ് ബയോളജിക്കൽ പാർക്കിൽ കടുവയുടെ ആക്രമണത്തിൽ...

എസ്എഫ്ഐ മാർച്ചിൽ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസും...

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്

0
കോഴിക്കോട്: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്....