എസ്എഫ്ഐ മാർച്ചിൽ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസും പ്രവർത്തകരും ഏറ്റുമുട്ടിയതോടെ തലസ്ഥാനത്ത് സംഘർഷാവസ്ഥയായി. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും തുടർന്ന് ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പര്ക്കേറ്റു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് സമരത്തിനിടെ കുഴഞ്ഞുവീണു. സെക്രട്ടേറിയറ്റിന്റെ സമരഗേറ്റിന് മുന്നിൽ എസ്എഫ്ഐ പ്രവർത്തകർ ഫ്ലക്സ് ഉയർത്തി. മന്ത്രിമാരുടെ ചിത്രങ്ങൾ പതിച്ച വാഴപ്പിണ്ടിയും സെക്രട്ടേറിയറ്റ് പരിസരത്തേക്ക് വലിച്ചെറിഞ്ഞു. പോലീസ് സേന ക്രമസമാധാനം തകർക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു.

പോലീസ് വിദ്യാർത്ഥികളെ മൃഗീയമായി തല്ലിച്ചതയ്ക്കുകയാണെന്നും പോലീസ് തന്നെയാണ് ക്രമസമാധാനം തകർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പോലീസ് നടപടിയെ ന്യായീകരിക്കുകയാണെന്നും ശക്തമായി പ്രതിഷേധിക്കുന്നതായും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. എസിപിയുടെ കോളറിൽ പിടിച്ചെന്ന തരത്തിൽ ‘ശുദ്ധകളവ്’ പ്രചരിപ്പിക്കുകയാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. പ്രവർത്തകരെ അനുനയിപ്പിക്കാൻ മുൻ മന്ത്രി വി. ശിവൻകുട്ടിയും ജില്ലാ സെക്രട്ടറി വി. ജോയിയും ഉൾപ്പെടെയുള്ള നേതാക്കൾ സെക്രട്ടേറിയറ്റിന് മുന്നിലെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബയോളജിക്കൽ പാർക്കിൽ സ്ത്രീ തൊഴിലാളിയെ കടുവ കൊന്നു

0
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ നഹർഗഡ് ബയോളജിക്കൽ പാർക്കിൽ കടുവയുടെ ആക്രമണത്തിൽ...

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്

0
കോഴിക്കോട്: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്....

തിരുവനന്തപുരം-കൊച്ചുവേളി എക്‌സ്പ്രസിൽ ശുചിമുറിയിൽ നിന്ന് വെള്ളം ജനറൽ കോച്ചിലേക്ക് ഒഴുകി ; ദുരിതത്തിലായി യാത്രികർ

0
തിരുവനന്തപുരം: ട്രെയിനിന്റെ ജനറൽ കോച്ചിലേക്ക് ശുചിമുറിയിലെ മലിനജലം ഒഴുകി. യാത്രക്കാരെ...

കോഴിക്കോട് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ വിദ്യാർഥിനികൾ കാൺകെ സ്വയംഭോഗം ചെയ്ത് യുവാവ്

0
കോഴിക്കോട്: ലേഡീസ് ഹോസ്റ്റലിന് മുന്നിൽ അശ്ലീല പ്രദർശനം നടത്തി യുവാവ്....