എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്. കരിപ്പൂർ വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI) നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയോളം വിലവരുന്ന സ്വർണം പിടികൂടി. റാസൽ ഖൈമയിൽ നിന്ന് കരിപ്പൂരിലെത്തിയ പൊന്നാനി സ്വദേശിയും എട്ട് മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടെയുള്ള യാത്രക്കാരിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച നിലയിലും പിതാവിന്റെ ദേഹത്ത് മിശ്രിത രൂപത്തിലും സ്വർണം കടത്താൻ ശ്രമിച്ചതായാണ് കണ്ടെത്തൽ.

പിതാവും മൂന്ന് മക്കളുമാണ് കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നിന്നെത്തിയ DRI സംഘമാണ് പരിശോധന നടത്തിയത്. വിശദമായ പരിശോധനയിലാണ് സ്വർണക്കടത്ത് കണ്ടെത്തിയത്. സംഭവത്തിൽ DRI അന്വേഷണം തുടരുകയാണ്. സ്വർണം എവിടെനിന്നാണ് ലഭിച്ചതെന്നും ഇതിന് പിന്നിൽ കൂടുതൽ ആളുകളുണ്ടോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ മാർച്ചിൽ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസും...

തിരുവനന്തപുരം-കൊച്ചുവേളി എക്‌സ്പ്രസിൽ ശുചിമുറിയിൽ നിന്ന് വെള്ളം ജനറൽ കോച്ചിലേക്ക് ഒഴുകി ; ദുരിതത്തിലായി യാത്രികർ

0
തിരുവനന്തപുരം: ട്രെയിനിന്റെ ജനറൽ കോച്ചിലേക്ക് ശുചിമുറിയിലെ മലിനജലം ഒഴുകി. യാത്രക്കാരെ...

കോഴിക്കോട് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ വിദ്യാർഥിനികൾ കാൺകെ സ്വയംഭോഗം ചെയ്ത് യുവാവ്

0
കോഴിക്കോട്: ലേഡീസ് ഹോസ്റ്റലിന് മുന്നിൽ അശ്ലീല പ്രദർശനം നടത്തി യുവാവ്....

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തില്‍ നാളികേര ദിനാഘോഷം നടന്നു

0
റാന്നി : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തിൽ എണ്ണൂറാം വയൽ സി.എം.എസ്...