തിരുവനന്തപുരം-കൊച്ചുവേളി എക്‌സ്പ്രസിൽ ശുചിമുറിയിൽ നിന്ന് വെള്ളം ജനറൽ കോച്ചിലേക്ക് ഒഴുകി ; ദുരിതത്തിലായി യാത്രികർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ട്രെയിനിന്റെ ജനറൽ കോച്ചിലേക്ക് ശുചിമുറിയിലെ മലിനജലം ഒഴുകി. യാത്രക്കാരെ ഇത് ദുരിതത്തിലാക്കി. തിരുവനന്തപുരം–കൊച്ചുവേളി എക്‌സ്പ്രസിലാണ് സംഭവം. ശുചിമുറിയിലെ വെള്ളം കോച്ചിനുള്ളിൽ പരന്നൊഴുകുകയായിരുന്നു. തിരക്കുള്ള കോച്ചിലാണ് സംഭവം. കോഴിക്കോട് നിന്നുള്ള ഒരു യാത്രികന്‍ ഇതിൻ്റെ വീഡിയോ എടുക്കുകയായിരുന്നു. വീഡിയോയിൽ മലിനജലത്തില്‍ ചവിട്ടി ആളുകള്‍ ഇരിക്കുന്നതുകാണാം. ചിലര്‍ കാലുകള്‍ സീറ്റിന് മുകളില്‍ കയറ്റിയാണ് ഇരുന്നത്.

സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ റെയില്‍വെ അധികൃതരെ ബന്ധപ്പെട്ടതായാണ് യാത്രികന്‍ പറഞ്ഞത്. എന്നാല്‍ താന്‍ സ്റ്റോപ്പില്‍ ഇറങ്ങുന്നതുവരെ നടപടി ഉണ്ടായില്ല. മലിനജലത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതായും യാത്രക്കാരൻ പറഞ്ഞു. ട്രെയിനിലെ ശുചിമുറികളുടെ അറ്റകുറ്റപ്പണികളും വൃത്തിയാക്കലും കൃത്യമായി നടത്തിയില്ലെങ്കിൽ ഇങ്ങനെ ഉണ്ടാകുമെന്ന് യാത്രക്കാർ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ വിദ്യാർഥിനികൾ കാൺകെ സ്വയംഭോഗം ചെയ്ത് യുവാവ്

0
കോഴിക്കോട്: ലേഡീസ് ഹോസ്റ്റലിന് മുന്നിൽ അശ്ലീല പ്രദർശനം നടത്തി യുവാവ്....

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തില്‍ നാളികേര ദിനാഘോഷം നടന്നു

0
റാന്നി : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തിൽ എണ്ണൂറാം വയൽ സി.എം.എസ്...

യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

0
കാസർകോ‍ട്: യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി. പോക്സോ കേസിൽ...

കാന്തപുരത്തിൻ്റെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ തള്ളി പാലോളി മുഹമ്മദ്‌ കുട്ടി

0
പാലക്കാട്: കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ തള്ളി...