തിരുവല്ല : റെയിൽവേ അവകാശങ്ങൾ കവർന്നെടുത്ത് കേന്ദ്രസർക്കാരും റെയിൽവേ വകുപ്പും കേരളത്തോട് കടുത്ത അവഗണനയും വഞ്ചനയും കാട്ടുന്നതായി കെ.പി.സി.സി കോർകമ്മിറ്റി അംഗം പ്രൊഫ.പി.ജെ കുര്യൻ പറഞ്ഞു. റെയിൽവേ പാലക്കാട് ഡിവിഷനിൽ നിന്നും മംഗലാപുരത്തെ അടർത്തി മാറ്റിയതിനെതിരെ കെ.പി.സി.സി ആഹ്വാന പ്രകാരം ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല റെയിൽവേ സ്‌റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് ഡിവിഷനെ സാമ്പത്തിക നഷ്ടത്തിലാക്കുവാനും കേരളത്തിന് അവകാശപ്പെട്ട റെയിൽവേ സോൺ ഇല്ലാതാക്കുവാനുമാണ് മോദിസർക്കാർ ശ്രമിക്കുന്നത്. കേരളത്തിന്റെ റെയിൽവേ അവകാശങ്ങൾ കവർന്നെടുക്കുന്ന കേന്ദ്ര സർക്കാർ നടപടി ബി.ജെ പി കേരളത്തോട് കാട്ടുന്ന അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. പാലക്കാട് ഡിവിഷനിൽ നിന്നും മംഗലാപുരത്തെ അടർത്തിമാറ്റി മൈസൂർ ഡിവിഷനോട് ചേർത്ത നടപടി ഒരു കാരണവശാലും നീതീകരിക്കാനാവാത്തതാണെന്നും പ്രൊഫ.പി.ജെ കുര്യൻ പറഞ്ഞു.ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എൻ.ഷൈലാജ്, നേതാക്കളായ ജോർജ്ജ് മാമ്മന്‍ കൊണ്ടുർ, അഡ്വ.റെജി തോമസ്, സാമുവൽ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, ആർ.ജയകുമാർ, അഡ്വ.ബിനു വി.ഈപ്പൻ, എബി മേക്കരിങ്ങാട്ട്, അഡ്വ.എ.സുരേഷ് കുമാർ, അനിൽ തോമസ്, കോശി പി.സഖറിയ, ഈപ്പൻ കുര്യൻ, ഏബ്രഹാം കുന്നുകണ്ടത്തിൽ, ജി.സതീഷ്ബാബു, അഡ്വ.ലാലു ജോൺ, ജെറി മാത്യു സാം, ഏലിസബേത്ത് അബു, അഡ്വ.ഡി. ഭാനുദേവൻ, അബദുൾ കലാം ആസാദ്, അഡ്വ.സി.കെ.ശശി, രജനി പ്രദീപ്, പ്രൊഫ.പി.കെ മോഹൻരാജ്, സഖറിയ വര്‍ഗീസ്, രാജേഷ് മലയിൽ, രതീഷ് പാലിയില്‍, ശ്രീജിത്ത് മുത്തൂർ എന്നിവർ പ്രസംഗിച്ചു.
































