കൊച്ചി : കണ്ണൂർ ജില്ലയിലെ തലശ്ശേരി രാഷ്ട്രീയ വൈര്യത്തിന്റെയും സംഘർഷങ്ങളുടെയും ഹബ്ബാണെന്ന് കേരള ഹൈക്കോടതി. മൻസൂർ വധക്കേസിൽ സിപിഎം പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതിയുടെ പരാമർശം.
സംഘർഷങ്ങളുടെ സാഹചര്യത്തിൽ സെഷൻസ് കോടതിയിൽ കേസ് കെട്ടികിടക്കുകയാണ്. സെഷൻസ് കോടതിയിൽ 5498 കേസുകൾ കെട്ടികിടക്കുന്നതായും ജസ്റ്റിസ് കെ ഹരിപാൽ ചൂണ്ടിക്കാട്ടി.