പ്രായപൂർത്തിയാകാത്ത അതിജീവിതയോട് ക്രൂരത ; ലൈംഗികാതിക്രമം നടത്തിയ 55 കാരന് കോടതി വിധിച്ച ശിക്ഷ 32 വര്‍ഷം തടവ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയ്‌ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 32 വര്‍ഷം തടവും 1,40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കയ്പമംഗലം സ്വദേശി കുട്ടനെതിരെ ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജ് രവിചന്ദ്രന്‍ സി ആര്‍ ആണ് വിധി പ്രസ്താവിച്ചത്. 2017 സെപ്റ്റംബര്‍ മുതല്‍ 2018 വരെയുള്ള കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. കയ്പമംഗലം പോലീസാണ് പ്രതിക്കെതിരെ കേസ് ചാര്‍ജ് ചെയ്തതും കുറ്റപത്രം സമർപ്പിച്ചതും.

പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 15 സാക്ഷികളെയും 26 രേഖകളും പ്രതിഭാഗത്തുനിന്നും ഒരു രേഖയും തെളിവുകളായി നല്‍കിയിരുന്നു. കയ്പമംഗലം പൊലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന അനൂപ് പി ജി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടറായിരുന്ന ജയേഷ് ബാലനാണ് അന്വേഷണം നടത്തിയത്. കയ്പമംഗലം ഇന്‍സ്‌പെക്ടറായിരുന്ന കെ എസ് സുബിന്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.ആര്‍. രജനി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചത്.

പോക്‌സോ നിയമത്തിന്റെ ആറാം വകുപ്പ് പ്രകാരം 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും പിഴയടക്കാതിരുന്നാല്‍ ആറുമാസം വെറും തടവും പോക്‌സോ നിയമത്തിന്റെ 10 -ാം വകുപ്പ് പ്രകാരം അഞ്ചു വര്‍ഷം വെറുംതടവും 25,000 രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ മൂന്നുമാസം വെറും തടവും 12 -ാം വകുപ്പ് പ്രകാരം ആറുവര്‍ഷം തടവും 20,000 രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ രണ്ടുമാസം വെറും തടവും കൂടാതെ ഇന്ത്യന്‍ ശിക്ഷാനിയമം വിവിധ വകുപ്പുകളിലായി 11 വര്‍ഷം കഠിന തടവും ഒരു മാസം വെറും തടവും 45,000 രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ അഞ്ചുമാസം വെറും തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ വിയ്യൂര്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാല്‍ ആയത് അതിജീവതയ്ക്ക് നഷ്ടപരിഹാരമായി നല്‍കുവാനും ഉത്തരവില്‍ നിര്‍ദേശമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...