വാഷിംഗ്ടണ്‍: അമേരിക്കന്‍ ആണവ വിമാന വാഹിനിക്കപ്പലായ തിയഡോര്‍ റൂസ്‌വെല്‍റ്റില്‍ 550 നാവികര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച 100 പേര്‍ക്ക് കുടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് രോഗബാധിതര്‍ 550 ആയത്. 4800 നാവികരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. 92 ശതമാനം നാവികരെയും പരിശോധനയ്ക്ക് വിധേയമാക്കിയെന്നും 550 പേര്‍ക്ക് പോസിറ്റീവും 3673 പേര്‍ക്ക് നെഗറ്റീവും റിസള്‍ട്ട് ലഭിച്ചതായും നേവി അറിയിച്ചു. ലോകത്താകെയുള്ള യു.എസ് നാവികസേനാംഗങ്ങളില്‍ 945 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
അമേരിക്കന്‍ വിമാന വാഹിനിക്കപ്പലായ തിയഡോര്‍ റൂസ്‌വെല്‍റ്റില്‍ 550 നാവികര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment