പത്തനംതിട്ട : മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി നടത്തിയ കളക്ട്രേറ്റ് മാർച്ചിനു നേരെ അതിക്രൂരമായ പോലീസ് മർദ്ദനം. ജില്ലാ പ്രസിഡണ്ട് എം ജി കണ്ണൻ, സംസ്ഥാന സെക്രട്ടറി ആബിദ് ഷഹീം, വിശാഖ് വെണ്പാല, ഷിന്റു തെനാലിൽ, എം എം പി ഹസ്സൻ, ജിതിൻ ജി നൈനാൻ, ജോയൽ മുക്കരണത്ത്, അൻസർ മുഹമ്മദ്, അനൂപ് വെങ്ങവിളയിൽ, റെനോ പി രാജൻ, ഷിബു കാഞ്ഞിക്കൽ എന്നിവർക്ക് പരിക്കേറ്റു.
ഗാന്ധി സ്ക്വയറിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം ജി കണ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വിമൽ കൈതക്കൽ, ജില്ലാ ഭാരവാഹികളായ ജി മനോജ്, ജിജോ ചെറിയാൻ, ലക്ഷ്മി അശോക്, സിനി മെഴുവേലിൽ, അലക്സ് കോയിപ്പുറത്ത്, ചൂരക്കോട് ഉണ്ണികൃഷ്ണൻ, ആരിഫ് ഖാൻ അനന്തു ബാലൻ, അഖിൽ അഴൂർ എന്നിവർ പ്രസംഗിച്ചു. സമാധാനപരമായി നടന്ന മാർച്ചിനു നേരെ പോലീസ് ജലപീരങ്കി ഉപയോഗിക്കുകയും പിരിഞ്ഞു പോകാത്ത പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തുകയുമായിരുന്നു.