ബംഗലൂരു : ബംഗലൂരു വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. 56 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. വിദേശ വനിതയില്‍ നിന്നും എട്ടു കിലോ ഹെറോയിനാണ് പിടികൂടിയത്. രാവിലെയാണ് വിദേശ വനിതയെ പിടികൂടിയതെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറിയിച്ചു. ഇവരുടെ കയ്യിലുണ്ടായിരുന്ന സ്യൂട്ട് കേസ് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്.
പുറമേ നിന്നും ഒരു സംശയവും തോന്നാത്ത തരത്തില്‍ അതിവിദഗ്ധമായാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസന്വേഷണം പുരോഗമിക്കുന്നതിനാല്‍ വിദേശ വനിത ഏതു രാജ്യക്കാരിയാണ് എന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സമീപകാലത്ത് പിടികൂടിയ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിതെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.