ബംഗലൂരു വിമാനത്താവളത്തില്‍ വിദേശ വനിതയില്‍ നിന്നും 56 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി

For full experience, Download our mobile application:
Get it on Google Play

ബംഗലൂരു : ബംഗലൂരു വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. 56 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. വിദേശ വനിതയില്‍ നിന്നും എട്ടു കിലോ ഹെറോയിനാണ് പിടികൂടിയത്. രാവിലെയാണ് വിദേശ വനിതയെ പിടികൂടിയതെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറിയിച്ചു. ഇവരുടെ കയ്യിലുണ്ടായിരുന്ന സ്യൂട്ട് കേസ് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്.

പുറമേ നിന്നും ഒരു സംശയവും തോന്നാത്ത തരത്തില്‍ അതിവിദഗ്ധമായാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസന്വേഷണം പുരോഗമിക്കുന്നതിനാല്‍ വിദേശ വനിത ഏതു രാജ്യക്കാരിയാണ് എന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സമീപകാലത്ത് പിടികൂടിയ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിതെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം ; യാത്രക്കാര്‍ക്ക് പരിക്ക്

0
പന്തളം : പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഉണ്ടായ...

ജലീലിനെയും ഭാര്യയെയും ചെമ്പതാക അണിയിച്ച് പിണറായി , ഇരുവർക്കും പാർട്ടിയിലേക്ക് സ്വാ​ഗതം

0
മലപ്പുറം : മുന്‍ മന്ത്രി കെ ടി ജലീലിനേയും ഭാര്യ ഫാത്തിമക്കുട്ടിയേയും...

പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകിയില്ല ; പരാതി വീണ്ടും പരിഗണിക്കണമെന്ന് സംസ്ഥാന...

0
കൊച്ചി: ഹോട്ടലിൽ നിന്ന് പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകാതിരുന്നതുമായി...

അടൂരില്‍ തെരുവ് നായ ശല്യം രൂക്ഷം : അടൂര്‍ നഗരസഭ ഉറക്കത്തില്‍

0
അടൂര്‍ : അടൂരില്‍ തെരുവ് നായ ശല്യം വര്‍ദ്ധിക്കുമ്പോഴും നടപടി സ്വീകരിക്കാതെ അടൂര്‍...