Monday, July 7, 2025 10:46 pm

രാജ്യത്തെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് ഇടപാടുകളിൽ 57 ശതമാനം വളർച്ച

For full experience, Download our mobile application:
Get it on Google Play

രാജ്യത്തെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഇടപാടുകളിൽ 57 ശതമാനം വളർച്ച. യുപിഐ ഇടപാടുകളുടെ എണ്ണം 2019-20ൽ 12.5 ബില്യണിൽ നിന്ന് 2023-24ൽ 131 ബില്യണായി ഉയർന്നു. ഫോൺ പേ, ഗൂഗിൾ പേ എന്നിവയാണ് യുപിഐ  ഇടപാടുകളിൽ ആധിപത്യം പുലർത്തുന്നത്.  86 ശതമാനമാണ് ഇരു കമ്പനികളുടേയും  ആകെ വിപണി വിഹിതം.  ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ് (BCG) ബാങ്കിംഗ് സെക്ടർ റൗണ്ടപ്പ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ ഇരട്ടിയായി. അതേ സമയം ഡെബിറ്റ് കാർഡ് ഇടപാടുകൾ വർഷം തോറും 43 ശതമാനം കുറഞ്ഞു വരികയാണെന്ന് കണക്കുകൾ  വ്യക്തമാക്കുന്നു.

ബാങ്കുകളുടെ വായ്പാ വളർച്ചയിൽ 15 ശതമാനം വളർച്ച കൈവരിച്ചപ്പോൾ  നിക്ഷേപ വളർച്ച 13 ശതമാനമായി. ആദ്യമായി എല്ലാ ബാങ്ക് ഗ്രൂപ്പുകളും ആസ്തികളിൽ 1 ശതമാനത്തിൽ കൂടുതൽ വരുമാനം നേടിയതോടെ ബാങ്കിംഗ് മേഖലയുടെ മൊത്തം അറ്റാദായം ₹3 ലക്ഷം കോടി കവിഞ്ഞു. ഉയർന്ന വായ്പാ വളർച്ച, ഫീസ് വരുമാനത്തിലെ വളർച്ച, കുറഞ്ഞ വായ്പച്ചെലവ് എന്നിവയാണ് ബാങ്കിംഗ് മേഖലയുടെ ലാഭക്ഷമത ഉയരുന്നതിന് സഹായകരമായി. സ്വകാര്യ ബാങ്കുകളുടെ ലാഭം വാർഷികാടിസ്ഥാനത്തിൽ 25 ശതമാനം കുതിച്ചുയർന്നു. പൊതുമേഖലാ ബാങ്കുകളുടെ അറ്റാദായത്തിൽ 34 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ബാങ്കുകളുടെ  മൊത്ത നിഷ്‌ക്രിയ ആസ്തി  2.8 ശതമാനം എന്ന ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയതായും കണക്കുകൾ  വ്യക്തമാക്കുന്നു.  പൊതുമേഖലാ ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി  3.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട കോന്നി ക്വാറിയുടെ പ്രവർത്തനം നിരോധിച്ചു

0
പത്തനംതിട്ട : പാറയിടിഞ്ഞ് വീണ് അന്യ സംസ്ഥാന തൊഴിലാളി മരിച്ച പത്തനംതിട്ട...

സംസ്കൃത സർവ്വകലാശാലയിൽ സ്റ്റുഡന്റ് കൗൺസിലർ

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സ്റ്റുഡന്റ് കൗൺസിലർ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിനായി ജൂലൈ...

സംസ്കൃത സർവ്വകലാശാലയെ മികവിന്റെ കേന്ദ്രമാക്കും ; അഡ്വ. കെ. എസ്. അരുൺകുമാർ

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിനെ ലഹരി...

പാലക്കയം മുണ്ടനാട് കരിമലപുഴയിൽ കല്ലുംചാട്ടം ഭാഗത്ത് കാട്ടാനക്കുട്ടിയുടെ അഴുകിയ ജഡം കണ്ടെത്തി

0
കല്ലടിക്കോട്: പാലക്കയം മുണ്ടനാട് കരിമലപുഴയിൽ കല്ലുംചാട്ടം ഭാഗത്ത് കാട്ടാനക്കുട്ടിയുടെ അഴുകിയ ജഡം...