ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം കുടുംബ ബന്ധങ്ങള്‍ തകരുന്ന സ്ഥിതി : അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം കുടുംബ ബന്ധങ്ങള്‍ തകരുന്ന സ്ഥിതിയുണ്ടെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി പറഞ്ഞു. തിരുവല്ല വൈഎംസിഎ ഹാളില്‍ നടത്തിയ പത്തനംതിട്ട ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. ഈ പ്രതിസന്ധിയില്‍ നിന്നു സമൂഹത്തെ രക്ഷിക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. വനിതാ കമ്മിഷനും പോലീസും കൗണ്‍സിലേഴ്‌സും ഇതിനായി യോജിച്ച് പ്രവര്‍ത്തിക്കും. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കേസുകളാണ് ജില്ലാതല അദാലത്തില്‍ പരിഗണനയ്ക്ക് എത്തിയവയില്‍ കൂടുതലും. സ്വത്ത് സംബന്ധിച്ച കേസുകള്‍ വര്‍ധിച്ചു വരുകയാണ്. ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ വിശ്വാസമില്ലാതാകുന്നതു മൂലമുള്ള പ്രശ്‌നങ്ങളും കൂടി വരുകയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കൗണ്‍സലിംഗ് ഫലപ്രദമാണെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു. ജില്ലാതല അദാലത്തില്‍ ആകെ 15 പരാതികള്‍ തീര്‍പ്പാക്കി. അഞ്ചു പരാതികള്‍ റിപ്പോര്‍ട്ടിനായും രണ്ടെണ്ണം ജാഗ്രതാ സമിതിക്കും രണ്ടെണ്ണം ഡിഎല്‍എസ്എയ്ക്കും അയച്ചു. 42 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ആകെ 66 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. അഭിഭാഷകരായ എസ്. സീമ, സബീന, കൗണ്‍സലര്‍മാരായ അഞ്ജു തോമസ്, തെരേസ തോമസ്, എഎസ്‌ഐ ടി.കെ. സുബി, സിവില്‍ പോലീസ് ഓഫീസര്‍ എം.എസ്. അജിതാ കുമാരി എന്നിവര്‍ പങ്കെടുത്തു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം...

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ...

സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം ചെയ്യുന്നത് ലാഘവത്തോടെയാണെന്ന് കെ.സുരേന്ദ്രൻ

0
കോഴിക്കോട്: സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം...

ശരീരവീക്കത്തിനും കരൾ സംരക്ഷണത്തിനും മുക്കൂറ്റി

0
നമ്മുടെ മുറ്റത്തും തൊടിയിലുമെല്ലാം നിലത്തോടു ചേര്‍ന്നു പടര്‍ന്നു വളരുന്ന മുക്കുറ്റിച്ചെടിയെ അറിയാത്തവര്‍...

സമൂഹ മാധ്യമത്തിലെ വിദ്വേഷ പോസ്റ്റിൽ യുക്തിവാദി യൂട്യൂബർ ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ ജാമ്യമില്ല വകുപ്പ്...

0
കണ്ണൂര്‍: സമൂഹ മാധ്യമത്തിലെ വിദ്വേഷ പോസ്റ്റിൽ യുക്തിവാദി യൂട്യൂബർ ആരിഫ് ഹുസൈൻ...