സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം ചെയ്യുന്നത് ലാഘവത്തോടെയാണെന്ന് കെ.സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം ചെയ്യുന്നത് ലാഘവത്തോടെയാണെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. അഴിമതി നിരോധന നിയമ പ്രകാരം അന്വേഷിക്കേണ്ട വിവരങ്ങളാണ് ഇഡി നൽകിയത്. എന്നാൽ വിഷയത്തിൽ യുഡിഎഫ് സർക്കാർ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. കേസ് നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്നും അതിന് പിന്നിൽ ഗൂഢ ഉദ്ദേശമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വീണ വിജയൻ്റെ കമ്പനി സിഎംഎർഎല്ലിന് നൽകിയ സേവനത്തിൻ്റെ പണമല്ല മൂന്ന് കോടി. അധികാര ദുർവിനിയോഗത്തിലൂടെ സംസ്ഥാനത്തിന് നഷ്ടം വരുത്തി കൈക്കൂലി വാങ്ങിയ പണമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

പണം വിദേശത്തേക്ക് കടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇഡിയുടെ ശുപാർശ ലീഗൽ സ്ക്രൂട്ടിനിക്ക് വിധേയമാക്കുമെന്നാണ് സർക്കാർ പറഞ്ഞത്. ആഭ്യന്തരമന്ത്രി സ്ഥലം വിട്ടിരിക്കുകയാണ്. അന്നത്തെ പ്രതിപക്ഷ നേതാവ് ബിജെപി-സിപിഎം അന്തർധാരയാണെന്നല്ലേ പറഞ്ഞിരുന്നത്. എന്നാൽ സംസ്ഥാന സർക്കാറിന് സർക്കാരിന് ഇച്ഛാശക്തിയില്ലെന്നും ആരെയോ ഭയപ്പെടുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. വിജിലൻസ് കേസെടുത്താൽ യുഡിഎഫ് നേതാക്കളിലേക്ക് എത്തുമോ എന്നുള്ള ഭയാശങ്കയാണ് സർക്കാരിനുള്ളത്. ​ഗുരുതരമായ പ്രശ്നമുണ്ടെന്ന് വിഡി സതീശൻ തന്നെ പറഞ്ഞു. എന്നിട്ടെന്താണ് കേസെടുക്കാത്തത്. സതീശൻ ഇക്കാര്യം ജനങ്ങളോട് വിശദീകരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശരീരവീക്കത്തിനും കരൾ സംരക്ഷണത്തിനും മുക്കൂറ്റി

0
നമ്മുടെ മുറ്റത്തും തൊടിയിലുമെല്ലാം നിലത്തോടു ചേര്‍ന്നു പടര്‍ന്നു വളരുന്ന മുക്കുറ്റിച്ചെടിയെ അറിയാത്തവര്‍...

സമൂഹ മാധ്യമത്തിലെ വിദ്വേഷ പോസ്റ്റിൽ യുക്തിവാദി യൂട്യൂബർ ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ ജാമ്യമില്ല വകുപ്പ്...

0
കണ്ണൂര്‍: സമൂഹ മാധ്യമത്തിലെ വിദ്വേഷ പോസ്റ്റിൽ യുക്തിവാദി യൂട്യൂബർ ആരിഫ് ഹുസൈൻ...

പാലക്കാട് പട്ടാമ്പി ക്ഷേത്രത്തിൽ കവർച്ച നടത്തിയത് ബിജെപി നേതാക്കൾ

0
പാലക്കാട്: പാലക്കാട് പട്ടാമ്പി ക്ഷേത്രത്തിൽ കവർച്ച നടത്തിയത് ബിജെപി നേതാക്കൾ. പട്ടാമ്പി...

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

0
കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ...